Wed. Jan 22nd, 2025
ന്യൂഡൽഹി:

 
രാജ്യത്തെ സാമ്പത്തിക ക്ലേശം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സാംക്രമികരോഗവിദഗ്ദ്ധരുടേയും സാമ്പത്തികവിദഗ്ദ്ധരുടേയും ഉപദേശം തേടണമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞുവെന്ന് എ എൻ ഐ റിപ്പോർട്ടു ചെയ്തു.

“പ്രിയപ്പെട്ട നരേന്ദ്രമോദി, നിങ്ങൾ നിങ്ങളെ മാനിച്ചുകൊണ്ട് ഏപ്രിൽ അഞ്ചിനു ദീപം തെളിയിക്കാം. അതിനു പകരമായി ഞങ്ങളുടേയും, സാംക്രമികരോഗവിദഗ്ദ്ധരുടേയും സാമ്പത്തികവിദഗ്ദ്ധരുടേയും അഭിപ്രായം മാനിക്കാൻ തയ്യാറാകണം.” മുൻ ധനകാര്യ മന്ത്രി ട്വീറ്റു ചെയ്തു.

കൊവിഡ് ബാധയെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിൽ പങ്കുചേർന്നുകൊണ്ട് ഏപ്രിൽ അഞ്ചിനു രാത്രി ഒമ്പതുമണിക്ക് വീടുകളിൽ ലൈറ്റ് അണച്ചശേഷം മെഴുകുതിരി, വിളക്ക്, മൊബൈൽ ലൈറ്റ് എന്നിവയേതെങ്കിലും തെളിയിച്ചുകൊണ്ട് ജനലിനരികിലോ ബാൽക്കണയിലോ നിൽക്കാൻ രാജ്യത്തെ ജനങ്ങളെ ഒരു വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു.