Fri. Mar 29th, 2024
റിയാദ്:

 
കൊറോണ വൈറസ് വ്യാപനത്തിനെ പ്രതിരോധിക്കുന്ന നടപടിയെന്നോണം സൌദി അറേബ്യ, മക്കയിലും മദീനയിലും 24 മണിക്കൂർ നേരത്തെ നിരോധനാജ്ഞ ഏർപ്പെടുത്തി.

നിരോധനാജ്ഞ ഈ രണ്ടു നഗരങ്ങളുടേയും എല്ലാ ഭാഗത്തും ബാധകമായിരിക്കുമെന്നും, ഇവിടെ നിന്നു പുറത്തുപോകുന്നതിനും ഇവിടേക്കെത്തുന്നതിനുമള്ള നിരോധനം തുടരുമെന്നും ആഭ്യന്തരമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി സിൻ‌ഹുവ വാർത്ത ഏജൻസി റിപ്പോർട്ടു ചെയ്തു.

അവരുടെ നിരന്തര സേവനം ഈ നിരോധനകലയളവിൽ ആവശ്യമുള്ളതുകൊണ്ടുതന്നെ, യാത്രാനിരോധനം സർക്കാരിന്റേയും സ്വകാര്യമേഖലയിലേയും ജോലിക്കാർക്ക് ബാധകമായിരിക്കുന്നതല്ല.

ഈ രണ്ടുനഗരങ്ങളിലേയും താമസക്കാർക്ക് ആരോഗ്യപരമായ സേവനങ്ങൾക്കും, ഭക്ഷ്യവസ്തുക്കളുടെ ആവശ്യങ്ങൾക്കുമായി രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് മൂന്നുമണിവരെ പുറത്തുപോകാൻ അനുവാദമുണ്ടായിരിക്കുന്നതാണ്.

കൊറോണ വൈറസ് ബാധിച്ച് സൌദിയിൽ ഇതുവരെ ഇരുപത്തിയൊന്നുപേർ മരിച്ചിട്ടുണ്ട്. 1885 പേർ കൊവിഡ് ബാധിതരാണ്.