Fri. Apr 4th, 2025
തിരുവനന്തപുരം:

കൊവിഡ് 19 രോഗബാധ വേഗത്തില്‍ കണ്ടെത്തുന്നതിനായുള്ള റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്ത് എത്തി. 1000 കിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍ കെ ഗോപാലകൃഷ്ണന് കൈമാറിയത്. ഐസിഎംആര്‍ അംഗീകാരം ലഭിച്ച പൂനെയിലെ ‘മൈ ലാബ്’ എന്ന കമ്പനി തയ്യാറാക്കിയ കിറ്റുകള്‍ ശശി തരൂര്‍ എംപിയുടെ ഫണ്ടില്‍ നിന്ന് 57 ലക്ഷം രൂപ ചിലവഴിച്ചാണ് വാങ്ങിയിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam