Wed. Jan 22nd, 2025
വാഷിങ്‌ടൺ:

 
കൊവിഡ് മഹാമാരിയെ തുടർന്ന് അമേരിക്കയിലെ മരണസംഖ്യ ഒരു ലക്ഷം ആകുമെന്ന ഉന്നത പ്രതിരോധ വിഭാഗത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ ഒരു ലക്ഷം ശവസഞ്ചികൾക്ക് ഓർഡർ നൽകി യുഎസ് ഫെഡറൽ എമർജൻസി മാനേജ്‌മന്റ് ഏജൻസി.

പ്രതിസന്ധി ഘട്ടങ്ങളിൽ ഇത്തരത്തിൽ അവശ്യ സാധനങ്ങൾ ഫെഡറൽ എമർജൻസി ഏജൻസിയും പ്രതിരോധ വിഭാഗവും ഡിഫൻസ് ലോജിസ്റ്റിക് ഏജൻസിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നതെന്നും അവർ ഇത്തരത്തിൽ ഒരു ലക്ഷം ശവസഞ്ചികൾ ശേഖരിക്കുന്ന നടപടികളിലേക്ക് കടന്നതായും യുഎസ് പ്രതിരോധ വിഭാഗം ആസ്ഥാനമായ പെന്റഗൺന്റെ വക്താവ് ലെഫ്റ്റനന്റ്റ് കേണൽ മൈക്ക് ആൻഡ്രൂസ് ആണ് വ്യക്തമാക്കിയത്.

നിലവിൽ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് 19 കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടുത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി നാല്പതിനായിരം കടന്നു. ന്യുറോർക്കിലെ സ്ഥിതി അതീവ ഗുരുതരമാണ്. അതേസമയം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.