തിരുവനന്തപരും:
കാസർഗോട് ജില്ലയിൽ ഏഴ് പേർക്കും കണ്ണൂർ, തൃശൂർ ജില്ലകളിൽ ഓരോരുത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഇരുന്നൂറ്റി തൊണ്ണൂറ്റി അഞ്ചായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ നിസാമുദീനിൽ നിന്ന് എത്തിയവരാണെന്നും ചികിൽസയിൽ ആയിരുന്ന 14 പേർക്ക് രോഗം ഭേദമായതായതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലോക്ക് ഡൗൺ നിയന്ത്രണം പഠിക്കാൻ കെ എം എബ്രഹാം അധ്യക്ഷനായി 17 അംഗ ടാസ്ക് ഫോഴ്സിനെ നിയോഗിച്ചതായും റാപിഡ് ടെസ്റ്റ് സംവിധാനം ഇനി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ദീപം തെളിക്കൽ ആഹ്വാനം വിയോജിക്കേണ്ട കാര്യം ഇല്ലെന്നും സാമ്പത്തിക പിന്തുണ പുറകെ വരുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
അടുത്ത 3 ദിവസങ്ങളിൽ ജൻധൻ യോജന പദ്ധതി പ്രകാരം ലഭിച്ച പണം എടുക്കാൻ ആളുകൾക്ക് സൗകര്യം ഒരുക്കണമെന്നും ബാങ്ക് ഉദ്യോഗസ്ഥർ വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്നത് അഭിനന്താർഹാമാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിനാൽ കേരളം അതിർത്തി മണ്ണിട്ട് അടച്ചു എന്നത് വ്യാജ വർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീതി മെഡിക്കൽ സ്റ്റോറുകൾ വഴി ആവശ്യമായ മരുന്നുകൾ വീടുകളി എത്തിക്കാൻ കൺസ്യൂമർ ഫെഡറേഷൻ തയാറാണെന്നും ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും അവശ്യസാധനങ്ങളുടെ ഹോം ഡെലിവറിയും കൺസ്യൂമർഫെഡ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.