Sat. Jan 18th, 2025
ബെംഗളൂരു:

 
വ്യാഴാഴ്ച രാവിലെ മുതൽ പുതുതായി ആർക്കും കൊവിഡ് രോഗം ബാധിച്ചതായിട്ടുള്ള റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് കർണ്ണാടകയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമുതൽ വ്യാഴാഴ്ച രാവിലെ പത്തുവരെ പുതുതായിട്ട് ഒരാൾക്കും രോഗബാധയുള്ളതായിട്ട് റിപ്പോർട്ടു ചെയ്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

കർണ്ണാടകയിൽ കൊവിഡ്19 ബാധിച്ച് ഇതുവരെ മൂന്നു പേർ മരിച്ചിട്ടുണ്ട്. നൂറ്റിപ്പത്തുപേർക്ക് കൊവിഡ്19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേർ രോഗമുക്തരായിട്ടുണ്ട്.

അതേസമയം, എല്ലാ തബ്‌ലീഗി തീർത്ഥാടകരോടും കൊവിഡ് ഹെൽപ്പ് ലൈനിൽ റിപ്പോർട്ട് ചെയ്യാനുള്ള ആഹ്വാനം ആരോഗ്യവകുപ്പ് ആവർത്തിച്ചു.