Fri. Nov 22nd, 2024
കാസര്‍കോട്:

 
കാസര്‍കോട് ജില്ലയില്‍ വൈറസ് വ്യാപനം ഭീതി പരത്തുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ കോളേജ് നാലുദിവസത്തിനകം കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് 19 സ്ഥിരീകരിച്ച 300 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.

വൈറസ് വ്യാപനം കണക്കിലെടുത്ത് ജില്ലയിലെ 6 പഞ്ചായത്തുകളിലെയും ഒരു നഗരസഭയിലെയും ചില പ്രദേശങ്ങളില്‍ പോലീസ് ഡബിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 237 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ചതിൽ 9 പേർ വിദേശത്തു നിന്നും വന്നവരാണ്. 

By Arya MR