Fri. Nov 22nd, 2024
ചെന്നൈ:

 
സംസ്ഥാനത്തെ ഓരോ ‘റൈസ് ഓൺലി’ റേഷൻ കാർഡ് ഉടമകൾക്കും തമിഴ്‌നാട് സർക്കാർ ആയിരം രൂപയും അവശ്യവസ്തുക്കളും വിതരണം ചെയ്യാൻ ആരംഭിച്ചു. ആളുകളുടെ തിരക്ക് കുറയ്ക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുവേണ്ടിയും കടകളിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തെ തടയാനായി ഇരുപത്തിയൊന്നു ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനാൽ പാവപ്പെട്ടവരെ സഹായിക്കുന്നതിനാവശ്യമായ പദ്ധതികൾ മുഖ്യമന്ത്രി കെ പളനിസ്വാമി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കെട്ടിടനിർമ്മാണത്തിലും മറ്റു മേഖലകളിലും ജോലി ചെയ്യുന്ന അന്യസംസ്ഥാനത്തൊഴിലാളികൾക്കും സൌജന്യമായി അരി, എണ്ണ ധാന്യങ്ങൾ മുതലായവ വിതരണം ചെയ്യുന്നതിനും, സംസ്ഥാനത്തുടനീളമുള്ള അഗതികൾക്കായി ഭക്ഷണം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.