Mon. Dec 23rd, 2024
ന്യൂഡൽഹി:

 
കൊറോണവൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനുശേഷം ലഭിയ്ക്കുന്ന ഗാർഹിക പീഡന പരാതികളുടെ എണ്ണം വർദ്ധിച്ചതായി ദേശീയ വനിതാക്കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. മാർച്ച് 24 മുതൽ ഏപ്രിൽ ഒന്നുവരെ ലഭിച്ചത് 69 പരാതികളാണെന്നും, പരാതികളുടെ എണ്ണം ദിനം‌പ്രതി വർദ്ധിക്കുകയാണെന്നും അവർ പറഞ്ഞു. തനിക്കും തന്റെ സഹപ്രവർത്തകർക്കും മെയിലിലും പരാതികൾ ലഭിച്ചതായി അവർ പറഞ്ഞു.

ആവശ്യപ്പെടുന്ന ആർക്കും കമ്മീഷൻ കഴിയുന്ന തരത്തിൽ സഹായം നൽകുമെന്നും അവർ ഉറപ്പു നൽകി.