Sun. Dec 22nd, 2024
ന്യൂ ഡല്‍ഹി:

 
ഇന്ത്യയില്‍ ഇന്നലെ മാത്രം 146 പേർക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആഡ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ബീഹാർ, ഡൽഹി, ജാർഖണ്ഡ് എന്നിവിടങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം 302 കേസുകളാണ് ഉള്ളത്.

ഇതോടെ രോഗബാധിതരുടെ എണ്ണം 1500 കടന്നു. 49 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇരുപത്തി ഒന്നായിരം ദുരിതാശ്വാസ ക്യാമ്പുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആറര ലക്ഷത്തിലധികം പേർക്ക് ഇവിടങ്ങളിൽ അഭയം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നാല്‍പ്പത്തി രണ്ടായിരത്തി എഴുന്നൂറ്റി എണ്‍പത്തി എട്ട് പേരാണ് ഇതുവരെ കൊവിഡ് 19 പരിശോധനയ്ക്കു വിധേയരായിട്ടുള്ളത്.