Sun. Dec 22nd, 2024
ഗോരഖ്‌പൂർ:

 
കൊറോണവൈറസ് ബാധയെത്തുടർന്ന് ഉത്തർപ്രദേശിലെ ബസ്തി ജില്ലക്കാരനായ ഒരാൾ മരിച്ചു. ഗോരഖ്‌പൂരിലെ ബി ആർ ഡി മെഡിക്കൽ കോളേജിൽ വെച്ച് തിങ്കളാഴ്ചയാണ് ഇയാൾ മരിച്ചത്. 25 വയസ്സായിരുന്നു. കൊറോണവൈറസ് ബാധയുണ്ടോയെന്നുള്ള പരിശോധനയുടെ ഫലം പോസിറ്റീവ് ആണെന്ന് ബുധനാഴ്ചയാണ് അറിഞ്ഞത്. കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ നിന്നും രേഖപ്പെടുത്തുന്ന ആദ്യമരണം ആണിത്.

ബസ്തി ജില്ലക്കാരനായ ഇയാൾ മുംബൈയിലേക്കു യാത്ര ചെയ്തിരുന്നെങ്കിലും, ഇക്കാര്യം ചികിത്സിച്ച ഡോക്ടർമാരെ അറിയിച്ചിരുന്നില്ല.