Mon. Dec 23rd, 2024
തിരുവനന്തപുരം:

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം കൊവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സർക്കാർ ഇന്നറിയിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം ചേരും. സംസ്ഥാനത്ത് ഇന്നലെ മാത്രം 15 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  സംസ്ഥാനത്ത് 64 കൊവിഡ് ബാധിതർ ചികിത്സയിലുണ്ട്. നിലവിൽ കേരളത്തിലെ 11 ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതൽ കൊവിഡ് പോസിറ്റിവ് കേസുകൾ പ്രതീക്ഷിക്കുന്നതിനാലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam