Sun. Feb 23rd, 2025
ഡൽഹി:

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കിയതിന് പിന്നാലെ വീട്ടുതടങ്കലിലായ മുൻ മുഖ്യമന്ത്രിയും എംപിയുമായ ഒമർ അബ്ദുള്ളയെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജി പരിഗണിക്കുമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. പൊതുസുരക്ഷാ നിയമം ചുമത്തി തടങ്കലിലാക്കിയിരിക്കുന്നത് ഒമർ അബ്ദുള്ളയെ തടങ്കലിലാക്കിയത് രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. ട്വീറ്റുകളും പരസ്യ പ്രസ്താവനകളും അടക്കമുള്ള തെളിവുകൾ നൽകിയാണ് മുൻപും സാറാ അബ്ദുള്ള കോടതിയിൽ ഹർജി സമർപ്പിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam