വാഷിംഗ്‌ടൺ:
കൊറോണ വൈറസിനെതിരെ അമേരിക്ക നിർണായക വാക്സിൻ പരീക്ഷണം നടത്തിയെന്ന് ബിബിസി റിപ്പോർട്ട്. വാഷിങ്ടണിലെ സീറ്റിലിലെ ഗവേഷണ കേന്ദ്രത്തില്‍ നാലുപേരില്‍ വാക്സിന്‍ പരീക്ഷിച്ചതായാണ് റിപ്പോർട്ട്. രോഗകാരണമാകുന്ന വൈറസിന്‍റെ അപകടകരമല്ലാത്ത ജനിതക കോപ്പിയാണ് വാക്സിന്‍ പരീക്ഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. നാല്‍പ്പത്തിമൂന്നുകാരിയായ സീറ്റില്‍ സ്വദേശിയായ ജെന്നിഫര്‍ ഹാലര്‍ എന്നയാളിലാണ് ആദ്യമായി വാക്സിന്‍ പരീക്ഷിച്ചത്. വാക്‌സിൻ വിജയകരമാണോയെന്ന് അറിയാൻ ഇനിയും സമയമെടുക്കുമെന്ന് വിദഗ്ദർ പറഞ്ഞു.