Thu. Apr 25th, 2024

കൊച്ചി:

കോവിഡ് പശ്ചാത്തലത്തിൽ കൂട്ടം കൂടാൻ പാടില്ലെന്ന സർക്കാർ നിർദ്ദേശം അവഗണിച്ച് റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാറിന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ  അറസ്റ്റിലായവരുടെ എണ്ണം 13 ആയി. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. കേസെടുത്തിട്ടുള്ള 75 പേരിൽ അമ്പതോളം പേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. അതേ സമയം രജിത്ത് കുമാര്‍ ഒളിവില്‍ തന്നെയാണെന്നാണ് പൊലീസിന്‍റെ നിഗമനം.

By Athira Sreekumar

Digital Journalist at Woke Malayalam