Fri. Mar 29th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് കഴിഞ്ഞദിവസം രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചതോടെ കേരളത്തിലെ വൈറസ് ബാധിതരുടെ എണ്ണം 21 ആയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൂന്നാറിൽ താമസിച്ചിരുന്ന ബ്രിട്ടൻ സ്വദേശിക്ക് പുറമെ വിദേശത്ത് നിന്ന് പഠനം കഴിഞ്ഞെത്തിയ തിരുവനന്തപുരം സ്വദേശി ഡോക്ടർക്കാണ് രോഗം സ്ഥിതീകരിച്ചത്. അതേസമയം, കോവിഡ് 19 സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി രോഗമുക്തിയിലേക്ക്. ഇയാളുടെ രണ്ടാമത്തെ സ്രവ പരിശോധന ഫലം കൊറോണ നെഗറ്റിവാണ്. മൂന്നാം സ്രവ പരിശോധന ഫലം കൂടി നെഗറ്റിവായാൽ  ഇദ്ദേഹം കേരളത്തിൽ രോഗമുക്തി നേടുന്ന നാലാമത്തെയാളാകും.

By Athira Sreekumar

Digital Journalist at Woke Malayalam