Sun. Jan 19th, 2025
ഡൽഹി:

രാജ്യത്ത് കോവിഡ് 19 ബാധയെത്തുടർന്നുള്ള മരണം രണ്ടായതോടെ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾ. പശ്ചിമ ദില്ലി സ്വദേശിയായ 69 വയസുകാരിയാണ് ദില്ലി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണമടഞ്ഞത്. കൊറോണ ബാധിതനായ മകനിൽ നിന്നാണ് ഇവർക്ക് രോഗം പടർന്നത്.

അതേസമയം, കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് 19 സ്ഥിതീകരിച്ച പത്തനംതിട്ട ജില്ലയിൽ 40 പേരുടെ പരിശോധനാ ഫലം ഇന്ന് വരും. ഇക്കൂട്ടത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരുടെ ഫലം നിർണായകമാണ്.

By Athira Sreekumar

Digital Journalist at Woke Malayalam