Sun. Jun 29th, 2025

ന്യൂഡല്‍ഹി:

കൊറോണ വൈറസിനെതിരേ എല്ലാ വിധ മുന്‍കരുതലുകളും തങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞതായും ഐപിഎല്ലിനെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും ബിസിസി ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഐപിഎല്ലിനിടെ കഴിയുന്നതും കാണികളുമായോ, പുറമെ നിന്നുള്ളവരുമായോ ശാരീരിക സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ കളിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈറസ് പെട്ടന്ന് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ ആരാധര്‍ക്കു ഹസ്തദാനം ചെയ്യുന്നതടക്കം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൗരവ് ഗാംഗുലി പറഞ്ഞു. 

By Binsha Das

Digital Journalist at Woke Malayalam