Fri. Apr 19th, 2024
ദില്ലി:

സെൻസസിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിനും (എൻപിആർ) ഉയർന്ന പ്രാധാന്യവും ശ്രദ്ധയും സമയവും നൽകണമെന്ന് രജിസ്റ്റർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) വിവേക് ​​ജോഷിയുടെ നിർദ്ദേശം. സെൻസസ്, ഹൗസ് ലിസ്റ്റിംഗ്, എൻ‌പി‌ആർ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാതല ഉദ്യോ​ഗസ്ഥർ ഉദ്‌ബോധകരാകണമെന്നും അദ്ദേഹം പറഞ്ഞു. ഒന്നാംഘട്ട സെൻസസിനൊപ്പം എൻപിആറിന്റെ രണ്ടാംഘട്ടം ആരംഭിക്കാൻ കേന്ദ്രം നിർ​ദ്ദേശം നൽകിയതിന് പിന്നാലെയാണിത്.  ഈ വർഷം ഏപ്രിൽ-സെപ്തംബർ മാസത്തിനിടയിലായാണ് സെന്‍സസിന്റെ ആദ്യഘട്ടം ആരംഭിക്കുക. 

 

By Arya MR