Thu. Mar 28th, 2024
കൊല്ലം:

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പറയുന്നു. വയറ്റിൽ ചെളിയുടെയും വെള്ളത്തിന്റെയും അംശം കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ മാത്രമേ കേസിൽ അന്തിമ തീരുമാനത്തിൽ എത്താനാകു. പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജൻമാരുടെ മൂന്നംഗ സംഘം ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം ഇന്ന് സന്ദർശിക്കും.

By Athira Sreekumar

Digital Journalist at Woke Malayalam