Sat. Jan 25th, 2025

അമേരിക്ക:

കോവിഡ് 19 ഭീഷണിയില്‍നിന്ന് ചൈന കരകയറാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് ലോകരാജ്യങ്ങളില്‍ രോഗഭീതി പടരുന്നു. കോവിഡ് 19 ബാധിച്ച് അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം സ്ഥിരീകരിച്ചു. തലസ്ഥാനമായ വാഷിങ്ടണില്‍ അന്‍പതു വയസ്സ് പിന്നിട്ട ഒരു പുരുഷനാണ് മരിച്ചത്. രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വാഷിങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാലിഫോർണിയ, ഒറിഗോൺ, വാഷിങ്​ടൺ നഗരങ്ങളിലാണ്​ വൈറസ്​ ബാധ നിലവിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുള്ളത്​. ഓസ്ട്രേലിയയിൽ പെർത്തിലാണ് ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ കഴിഞ്ഞിരുന്ന 78കാരനാണ് മരിച്ചത്.

 

By Binsha Das

Digital Journalist at Woke Malayalam