24 C
Kochi
Tuesday, December 7, 2021
Home 2020 February

Monthly Archives: February 2020

#ദിനസരികള്‍ 1048   ഡല്‍ഹി ശാന്തമാകുന്നു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ അതൊരു ഹ്രസ്വകാലത്തെ ശമനം മാത്രമാണെന്നും ചിലതൊക്കെ ഇനിയും ആവര്‍ത്തിക്കുവാന്‍ പോകുന്നതേയുള്ളുവെന്നും ആശങ്കപ്പെടുന്നവരും ഒട്ടും കുറവല്ല. വര്‍ഗ്ഗീയതയുടെ തീയ്യില്‍ വേവിച്ചെടുക്കുന്ന അപ്പക്കഷണങ്ങള്‍ക്ക് മറ്റെന്തിനെക്കാളും രുചി കൂടുമെന്ന് ചിന്തിച്ചുറപ്പിച്ച സംഘപരിവാരം ഇനിയും മുസഫര്‍നഗറോ ഗുജറാത്തോ നടപ്പിലാക്കാന്‍ ഒരുമ്പെട്ടിറങ്ങിയാല്‍ രാജ്യം വീണ്ടും കൊലക്കളമാകും.നിരപരാധികള്‍ തെരുവില്‍ കത്തിയമരും. അവരുടെ സ്വത്തുകള്‍ കൊള്ളയടിക്കപ്പെടും. ഇന്ത്യയില്‍ മതന്യൂനപക്ഷമായി ജീവിക്കുവാനുള്ള അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടും.ജനാധിപത്യത്തിന്റെ കരുത്താണ് ഈ രാജ്യത്തിന്റെ സൌന്ദര്യം...
ന്യൂഡൽഹി: രാജ്യദ്രോഹക്കേസില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷനും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാര്‍ അടക്കമുള്ളവരെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചാണ്  കനയ്യ കുമാര്‍, വിദ്യാര്‍ത്ഥിസംഘടനാപ്രവര്‍ത്തകരായ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചത്. മൂവരും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. 2016 ഫെബ്രുവരി ഒമ്പതിന്, അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രി പുറത്തുനിന്നെത്തിയ കാശ്മീരി വിദ്യാര്‍ത്ഥികള്‍...
ന്യൂയോർക്ക്:   മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ 150-ാം വാർഷികം ആഘോഷിക്കുന്നു. കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്പ്രിംഗ് 2020 ഫാഷൻ ഷോ ടൈം തീമിനെ ആസ്പദമാക്കിയാണ്. 1870 മുതൽ ഇന്നുവരെയുള്ള ഫാഷനുകൾ ഷോയിൽ അവതരിപ്പിക്കും.ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും സംയോജിപ്പിക്കുന്ന വസ്ത്രങ്ങൾ എങ്ങനെയാണ് താൽക്കാലിക അസോസിയേഷനുകൾ സൃഷ്ടിക്കുന്നതെന്ന് എക്സിബിഷൻ പര്യവേക്ഷണം ചെയ്യും.
ന്യൂഡൽഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയെന്ന് റിപ്പോര്‍ട്ടുകള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. അക്രമികള്‍ നിരവധി വീടുകളും കടകളും വാഹനങ്ങളും തീവെച്ച് നശിപ്പിക്കുകയും പണവും മറ്റു വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തു.അതേസമയം കഴിഞ്ഞ 42 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പുതിയ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
മുംബൈ: സൂപ്പര്‍ ഹിറ്റ് ചിത്രമായ എബിസിഡി യുടെ മുന്നാമത്തെ സീരീസായ സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളും വന്‍ വിജയമായിരുന്നു. വരുണ്‍ ധവാനും ശ്രദ്ധ കപൂറും തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തും അഭിനയിക്കുന്നത്. ചിത്രത്തില്‍ പ്രഭുദേവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡാന്‍സ് തന്നെയാണ് പുതിയ ചിത്രത്തിന്റേയും പ്രമേയം. മൂന്നാം പതിപ്പിലും റിയാലിറ്റി ഷോയിലെ താരങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്. വരുണിനും ശ്രദ്ധയ്ക്കും പുറമേ പ്രഭുദേവയും മൂന്നാം സീസണില്‍...
അമേരിക്ക: ലോകത്തിലെ ഏകാന്തമായ സ്ഥലം എന്നറിയപ്പെടുന്ന സ്റ്റാനാർഡ് റോക്ക് ലൈറ്റ്ഹൗസ് കാഴ്ചയിൽ ഏത് സ്ഥലത്തുനിന്നും 40 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇത്  യുഎസിലെ ഏറ്റവും വിദൂര വിളക്കുമാടമാണ്. 78 അടി ഉയരമുള്ള മണൽക്കലിനാൽ നിർമ്മിതമായ ഈ വിളക്കുമാടത്തിന് ഏറ്റവും അടുത്തുള്ള സ്ഥലം മാനിറ്റാവോ ദ്വീപാണ്. ടവറിന് ഏഴ് ലെവലുകൾ ഉണ്ട്, അതിൽ ഒരു അടുക്കളയും സ്ലീപ്പിംഗ് ക്വാർട്ടേഴ്സും ലൈബ്രറി റീഡിംഗ് റൂമും ഉൾപ്പെടുന്നു.
ന്യൂഡൽഹി:  നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച്‌ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. സംഘം കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സോണിയയ്ക്ക് കൈമാറും. മുകുള്‍ വാസ്‌നിക്, താരിഫ് അന്‍വര്‍, സുശ്മിത ദേവ്, ശക്തിസിന്‍ഹ് ഗോഹില്‍, കുമാരി സെല്‍ജ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
കൊച്ചി: പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അരൂജ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. 24 മുതല്‍ ആരംഭിച്ച പരീക്ഷയെഴുതാന്‍ 28 കുട്ടികളാണ് ഹൈക്കോടതിയെ സമീപിച്ചത്. സിബിഎസ്‌ഇ അംഗീകാരമില്ലാത്തതിനാലാണ് തോപ്പുംപടി ആരൂജ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്. ബുധനാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കും.
 കൊറോണപ്പേടിയില്‍ അതിര്‍ത്തികള‍ടക്കുന്ന വെപ്രാളത്തിലാണ് ലോക രാജ്യങ്ങള്‍. ചൈനയില്‍ തുടങ്ങി ചൈനയില്‍ ഒടുങ്ങുമെന്ന കണക്കു കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്, വന്‍മതില്‍ കടന്ന് പടര്‍ന്ന് നില്‍ക്കുകയാണ് കോവിഡ്-19 എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കൊറോണ.ചൈനയില്‍ കൊറോണ വ്യാപനത്തിന്റെ തോതില്‍ കുറവുണ്ടായത് ആശ്വാസം പകര്‍ന്നതിനു പിന്നാലെയാണ് യൂറോപ്പിലും അറബ് രാജ്യങ്ങളിലും കൊറോണ സ്ഥീരീകരിച്ചതും സാഹചര്യം വീണ്ടും പഴയപടിയിലെത്തിച്ചതും.2337 പേര്‍ക്കാണ് ദക്ഷിണകൊറിയയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനില്‍ 140 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 22 പേര്‍ മരിക്കുകയും ചെയ്തു. യൂറോപ്പിനെ...
കൊറിയ: കൊറോണ വൈറസ് ബാധയുടെ വ്യാപനം നേരിടാന്‍ കടുത്ത നടപടിയുമായി ഉത്തര കൊറിയ. ഉത്തര കൊറിയയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചയാളെ വെടിവച്ച്‌ കൊലപ്പെടുത്തിയതായാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്.അതേസമയം ഉത്തരകൊറിയന്‍ തലവന്‍ കിങ് ജോങ് ഉന്നിന്‍റെ തീരുമാനപ്രകാരമാണ് നടപടിയെന്നാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയപ്പെടുന്നുണ്ട്.എന്നാല്‍ കൊല്ലപ്പെട്ട രോഗിയുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. രാജ്യത്ത് കൊറോണ ബാധിച്ച ഒരാള്‍ പോലുമില്ലെന്ന് ഉത്തര കൊറിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.