31 C
Kochi
Friday, September 24, 2021
Home 2020 February

Monthly Archives: February 2020

കളമശ്ശേരി:വേനല്‍ കടുത്തതോടെ കളമശ്ശേരി നിവാസികളില്‍ ഭീതിപര്‍ത്തി വിവിധ പ്രദേശങ്ങളില്‍ കാട്ടുതീ പടരുന്നു. എച്ച്എംടി എസ്റ്റേറ്റ്, മെഡിക്കല്‍ കോളേജ് പരിസരം, ദേശീയ പാത, കുസാറ്റ് ക്യാംപസ് തുടങ്ങിയ പ്രദേശങ്ങളെല്ലാം കാട്ടുതീ പേടിയിലാണ്.കാട് കത്തിനശിക്കുന്നതിന് പുറണെ ജെെവവെെവിധ്യവും കൂടിയാണ് കാട്ടുതീയില്‍ കത്തിയമരുന്നത്. കാടിനുള്ളില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം കത്തിയുണ്ടാകുന്ന വിഷപ്പുക നാട്ടുകാര്‍ക്ക് ആരേഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.ഈ പ്രദേശങ്ങളിലെല്ലാം എല്ലാ വര്‍ഷവും വേനല്‍ കാലമാകുമ്പോള്‍ തീപിടിത്തം ഉണ്ടാകുന്നത് പതിവ് സംഭവമാണ്. നിരന്തരം കാട്ടുതീ...
ന്യൂ ഡല്‍ഹി: ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്ക് വെടിയുതിര്‍ത്തയാള്‍ പോലീസ് കസ്റ്റഡിയില്‍. നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമേ അവശേഷിക്കാവൂ എന്നു പറഞ്ഞ പ്രതി കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുമ്പോള്‍ ജയ് ശ്രീ രാം മുഴക്കുന്നുണ്ടായിരുന്നു. വെടിവെപ്പില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ദല്‍ഹിയില്‍ മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് വെടിവെയ്പ്പുണ്ടാവുന്നത്. കഴിഞ്ഞ ദിവസം ജാമിഅ മിലിയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തിരുന്നു.ദല്‍ഹിയില്‍ മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് വെടിവെയ്പ്പുണ്ടാവുന്നത്. കഴിഞ്ഞ...
ന്യൂ ഡല്‍ഹി: 2020 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിമര്‍ശനാത്മകമായ കാര്‍ട്ടൂണ്‍ പങ്കുവച്ചാണ് യെച്ചൂരി പ്രതികരിച്ചത്. പൊള്ളയായ കുറേ മുദ്രാവാക്യങ്ങള്‍ മാത്രമാണ് ബജറ്റ് എന്നും, ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ തക്ക പദ്ധതികളൊന്നും ബജറ്റിലില്ലെന്നും യെച്ചൂരി പറയുന്നു.നോട്ടു നിരോധനവും, ജിഎസ്ടിയും, ഇക്കോണമിക്കു നേരെ ആയുധമേന്തി നില്‍ക്കുന്നതായാണ് കാര്‍ട്ടൂണില്‍ കാണിച്ചിരിക്കുന്നത്. ഇതിനു സമീപത്ത് പോലീസ് വേഷത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രി ആസ്വദിച്ചു...
ദില്ലി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ പോലെ തന്നെ  'ബഹി ഖാത' എന്ന ചുവന്ന പട്ടിൽ പൊതിഞ്ഞാണ് ഇന്ത്യയുടെ ആദ്യ മുഴുവൻ സമയ വനിതാ ധനമന്ത്രി കേന്ദ്ര ബജറ്റുമായി പാർലമെന്റിൽ എത്തിയത്. കൃത്യം 10 .15 ന് ആരംഭിച്ച പാർലമെന്ററി യോഗം ബജറ്റ് അംഗീകരിച്ചതോടെ 11 മണിക്ക് തന്നെ നിർമല സീതാരാമൻ ബജറ്റ് അവതരണം...
#ദിനസരികള്‍ 1020   മുന്നൂറ്റിയിരുപത്തിനാലു പേരില്‍ നാല്പത്തിരണ്ടു മലയാളികളുമായി വുഹാനില്‍ നിന്നുമുള്ള വിമാനം ഇന്ന് പുലര്‍‌ച്ചേ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നു. രോഗം ബാധിച്ചിട്ടില്ലെന്ന് ചൈനീസ് അധികൃതര്‍ ഉറപ്പാക്കിയിട്ടുള്ളവരെയാണ് ഇന്ത്യയിലേക്ക് പോകാന്‍ അനുവദിച്ചത്. ബാധിതരായവരാകട്ടെ ചൈനയില്‍ തന്നെ തുടരുകയാണ്. ഇന്ത്യയിലേക്ക് എത്തിയവരെ പ്രത്യേകമായി തയ്യാറാക്കിയ കേന്ദ്രങ്ങളില്‍ രണ്ടാഴ്ചക്കാലം താമസിപ്പിച്ച് നിരീക്ഷിച്ചതിനുശേഷമാണ് അനന്തര നടപടികള്‍ നിശ്ചയിക്കുക.ചൈനയിലെപ്പോലെ നിയന്ത്രണാതീതമാകാത്തതുകൊണ്ടുതന്നെ കൂടുതല്‍ കരുതലും ശ്രദ്ധയും നിരീക്ഷണത്തിലുള്ളവര്‍ക്ക് ലഭിക്കുമെന്നതിനാല്‍ അവരൊക്കെ ജീവിതത്തിലേക്ക് മടങ്ങി വരികതന്നെ ചെയ്യും. എന്നാല്‍ ചൈനയില്‍...