24 C
Kochi
Tuesday, December 7, 2021

Daily Archives: 21st February 2020

കുവൈറ്റ്:ശാസ്​ത്രമേഖലയില്‍ പുതിയ കണ്ടുപിടിത്തങ്ങളെയും നവീന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കാനായി കുവൈത്ത്​ സയന്‍സ്​ ക്ലബിന്റെ ആഭിമുഖ്യത്തില്‍​ നടന്ന  സമ്മേളനം സമാപിച്ചു.41 രാജ്യങ്ങളില്‍നിന്നുള്ള 120 ഗവേഷകര്‍ സംബന്ധിച്ചിരുന്നു.  സൗദി, യുഎഇ, ഈജിപ്​ത്​, ഖത്തര്‍, സ്വീഡന്‍, ഇറാഖ്​ എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരും വിവിധ വിഭാഗങ്ങളിലെ പുരസ്​കാരങ്ങള്‍ നേടി.
ചെന്നൈ: ഗന്‍ രാജശേഖര്‍ സംവിധാനം ചെയ്ത് ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രമാണ് ഗോഡ് ഫാദര്‍. ചിത്രത്തിന്റെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി. നാട്ടി, മാരിമുത്ത്, അശ്വന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി എസ് ആര്‍ട്‌സ് & ഫസ്റ്റ് ക്ലാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 ദോ​ഹ: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പേ​പ്പ​ര്‍ ടി​ക്ക​റ്റു​ക​ളു​ടെ ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ ദോ​ഹ മെ​ട്രോ ഒ​രു​ങ്ങു​ന്നു. പേപ്പര്‍ ടിക്കറ്റുകളുടെ ഉപയോഗം കുറച്ച്‌ പരിസ്ഥിതി പ്രശ്നങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നടപടി.ഒറ്റയാത്രയ്ക്ക് ആവശ്യമായ മിനിമം ടിക്കറ്റ് നിരക്ക് രണ്ട് റിയാലില്‍ നിന്നും മൂന്ന് റിയാലായും ഒരു ദിവസത്തേക്കുള്ള ടിക്കറ്റ് നിരക്ക് ആറ് റിയാലില്‍ നിന്നും ഒമ്പത്  റിയാലായും ഉയര്‍ത്തി.ദോ​ഹ മെ​ട്രോ സ്​​റ്റാ​ന്‍​ഡേ​ര്‍​ഡ്, ഗോ​ള്‍​ഡ് ക്ലാ​സു​ക​ള്‍​ക്കാ​യു​ള്ള പ​രി​മി​ത​മാ​യ ഉ​പ​യോ​ഗ പേ​പ്പ​ര്‍ ടി​ക്ക​റ്റു​ക​ളു​ടെ വി​ല​യാ​ണ് പ​രി​ഷ്ക​രി​ച്ച​ത്.പ​രി​ഷ്ക​രി​ച്ച...
മുംബൈ: താനൊരു വെബ് സീരീസിൽ അരങ്ങേറ്റം കുറിച്ചെന്ന റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റാണെന്ന് മുൻ ഇന്ത്ൻ  ഓൾ‌റൗണ്ടർ യുവരാജ് സിംഗ് ട്വിറ്ററിലൂടെ വ്യക്തമാക്കി. വെബ് സീരീസിൽ തന്റെ ഇളയ സഹോദരനാണ് അഭിനയിക്കുന്നതെന്നും യുവരാജ്. മാധ്യമങ്ങളിലെ തന്റെ എല്ലാ സുഹൃത്തുക്കളോടും ഇതേ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവരാജിന്റെ ഭാര്യ ഹസൽ കീച്ചും ഈ പരമ്പരയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം: മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്ണിന്റെ ടീസര്‍ പുറത്ത്.  ചിത്രത്തിലെ ഫോട്ടോകള്‍ ഇതിനോടകം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ജനങ്ങളെ ഭരിക്കാനുള്ളതാകരുത് ജനാധിപത്യ സര്‍ക്കാര്‍ ,ജനങ്ങള്‍ക്കു വേണ്ടി ഭരിക്കാനുള്ളതാകണം എന്ന ‍ഡയലോ​ഗില്‍ ചിത്രത്തില്‍ ​ഗംഭീര പ്രകടനം തന്നെയായിരിക്കും മമ്മൂട്ടിയുടെത് എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. നടന്‍ കൃഷ്ണകുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ഇഷാനി കൃഷ്ണയും ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരുന്നു.
സൗദി: സൗദിയില്‍ ഇ​ഖാ​മ, തൊ​ഴി​ല്‍ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ന്‍ രാ​ജ്യ​വ്യാ​പ​ക​മാ​യിനടത്തിയ  പ​രി​ശോ​ധ​നയിൽ  ഇ​ന്ത്യ​ക്കാ​രു​ള്‍​പ്പെ​ടെ നി​ര​വ​ധി വി​ദേ​ശി​ക​ള്‍ പി​ടി​യി​ലായി . സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​ത​ര വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെയാണ് ക​ര്‍​ശ​ന റെ​യ്​​ഡ് ​ ന​ട​ത്തു​ന്ന​ത്. പി​ടി​യി​ലാ​യ 500ലേ​റെ ഇ​ന്ത്യ​ക്കാ​ര്‍ മ​ക്ക​യി​ലെ ശു​മൈ​സി നാ​ടു​ക​ട​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. റിയാദിലും മറ്റ്​ നഗരങ്ങളിലും പരിശോധനകളുണ്ട്
മുംബൈ: ഇൻസ്റ്റാഗ്രാമിൽ 50 ദശലക്ഷം ഫോളോവേഴ്‌സിലേക്ക് എത്തുന്ന ആദ്യ ഇന്ത്യൻ നടി പ്രിയങ്ക ചോപ്ര.  ഈ ആഴ്ച ആദ്യം, 50.2 ദശലക്ഷം ഫോളോവേഴ്‌സുള്ള ഇന്ത്യ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി, 50 മില്യൺ ഫോളോവേഴ്‌സിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി. അതേസമയം, 44.2 ദശലക്ഷം ഫോളോവേഴ്‌സുള്ള ദീപിക പദുക്കോണാണ്  മൂന്നാമതാണ്.
കൊച്ചി: കരിയറിലെതന്നെ വേറിട്ട വേഷത്തില്‍ ജയറാം എത്തുന്ന സിനിമയാണ് നമോ. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നു.തല മുണ്ഡനം ചെയ്‍തിട്ടുള്ള ജയറാമാണ് പോസ്റ്ററിലുള്ളത്. വിജീഷ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീകൃഷ്‍ണന്റെ ബാല്യകാല സുഹൃത്തായ കുചേലന്റെ വേഷത്തിലാണ് ജയറാം നമോയില്‍ അഭിനയിക്കുന്നത്. ചിത്രത്തിനായി ജയറാം 20 കിലോ ഭാരം ജയറാം കുറച്ചിരുന്നു. സംസ്‍കൃതത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ചെന്നൈ: കാല എന്ന രജനികാന്ത് ചിത്രത്തിനു ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം 'സാല്‍പ്പേട്ട'യില്‍ ആര്യ മുഖ്യ വേഷത്തില്‍ എത്തുന്നു. വടക്കന്‍ ചെന്നൈയില്‍ നടക്കുന്ന കഥയില്‍ ഒരു ബോക്‌സറുടെ വേഷത്തിലാണ് ആര്യ എത്തുന്നത്. ഇപ്പോള്‍ ഈ ചിത്രത്തിലെ ബോക്‌സര്‍ വേഷത്തിനായി ആര്യ തന്റെ ശരീരം ഒരുക്കിയെടുത്തത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഓണ്‍ലൈന്‍ ലോകം. ഒരു പ്രൊഫഷണല്‍ ബോഡി ബില്‍ഡര്‍ക്ക് സമാനമായ രീതിയിലാണ് തന്റെ മാറ്റം ആര്യ വ്യക്തമാക്കിയിരിക്കുന്നത്. ബിര്‍സ മുണ്ട...
ഇറാൻ:  ഇറാനില്‍ 11-ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു.കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പലവിധ രാഷട്രീയ നാടകങ്ങളും ഇറാനില്‍ അരങ്ങേറിയതിനാൽ  290 അംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത്തവണ ആകാംക്ഷയേറെയാണ്. 250 ഓളം രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളാണ് മത്സര രംഗത്തുള്ളത്.5 കോടി 80 ലക്ഷത്തോളം പേരാണ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക.