31 C
Kochi
Friday, September 17, 2021

Daily Archives: 21st February 2020

തിരുവനന്തപുരം: സംസ്ഥാനത്ത് താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ടൂറിസ്റ്റ് ഹോം സ്റ്റേകളായി പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലൈഫ് പദ്ധതിയില്‍ നിലവില്‍ ഉള്‍പ്പെടാതിരുന്ന അര്‍ഹരായവരെ ചേര്‍ത്ത് അടുത്ത ഘട്ടത്തില്‍ പുതിയ ലിസ്റ്റ് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.  
തിരുവനന്തപുരം: ആനക്കൊമ്പ് കൈവശം വെച്ചതിന്  നടൻ മോഹൻലാലിനെതിരെ എടുത്ത കേസ് പിൻവലിക്കാൻ ഒരുങ്ങി സർക്കാർ. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ എന്‍ഒസി നല്‍കിയതായി റിപ്പോര്‍ട്ട് .മോഹന്‍ലാലും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും സര്‍ക്കാരിന് നല്‍കിയ അപേക്ഷകള്‍ പരിഗണിച്ചാണ് ക്ലീന്‍ചിറ്റ് നല്‍കിയത്. കേസ് പിന്‍വലിക്കുന്നതിന് സര്‍ക്കാരിന് മറ്റ് പരാതികളൊന്നുമില്ലെന്ന് കത്തില്‍ പറയുന്നുണ്ട്
വാഷിംഗ്ടൺ: ഇന്ത്യാ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യക്കെതിരെ  വിമർശനവുമായി ട്രംപ് .ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തിൽ വര്‍ഷങ്ങളായി ഇന്ത്യ ഭീമമായ ഇറക്കുമതിച്ചുങ്കമാണ് ചുമത്തുന്നതെന്നാണ് പരാതി. ഈ ഉയര്‍ന്ന ചുങ്കം മൂലം ഇരു രാജ്യങ്ങളും തമ്മിൽ  വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.അമേരിക്കൻ ഉൽ‌പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാപാര ബന്ധത്തെ കുറിച്ച് സംസാരിക്കുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.
 മുംബൈ: നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള രെഷിംബാഗ് മൈതാനത്ത് യോഗം നടത്താന്‍ ഭീം ആര്‍മിക്ക് അനുവാദം കൊടുത്ത് ബോംബെ ഹൈക്കോടതി. നിയന്ത്രണങ്ങളോടെയാണ് യോഗം നടത്താന്‍ അനുമതി കൊടുത്തിരിക്കുന്നത്.നേരത്തെ യോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭീം ആര്‍മി കോടതിയെ സമീപിച്ചത്. യോഗം നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. പ്രക്ഷോഭത്തിന്റെ സ്വഭാവത്തിലേക്ക് മാറരുതെന്നും കോടതി പറഞ്ഞു .ചന്ദ്രശേഖര്‍ ആസാദ് യോഗത്തെ അഭിസംബോധന ചെയ്യും. 
മുംബൈ:   ഇന്‍ട്രോവെര്‍ട്ട് ആയ തന്റെ മകൾക്ക് ബുർഖ ധരിക്കുന്നതുകൊണ്ട് സ്വാതന്ത്ര്യം ലഭിക്കുമെന്ന് താൻ കരുതുന്നുവെന്ന് എ ആർ റഹ്മാൻ. തന്റെ മകൾ ഖദീജ ബുർഖ ധരിക്കുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് എ ആർ റഹ്മാൻ. മതത്തേക്കാൾ ഉപരി മകൾ ഇന്‍ട്രോവെര്‍ട്ട് ആയതുകൊണ്ടാണ് ബുർഖ ധരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുർഖ ധരിക്കുന്നതിലൂടെ അവൾ അവളുടെ സ്വാതന്ത്ര്യം കണ്ടെത്തുകയാണെന്ന് റഹ്മാൻ കൂട്ടിച്ചേർത്തു.
ജമ്മുകശ്മീർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​രയില്‍ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ കരാര്‍ ലം​ഘ​നത്തിനെ തുടർന്ന് നടന്ന  ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു പാ​ക് സൈ​നി​ക​നെ ഇന്ത്യ വ​ധി​ച്ചു.സം​ഭ​വ​ത്തി​ല്‍ ഒ​ന്നി​ലേ​റെ സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ്  വി​വ​രം. നീ​ലം വാ​ലി​യി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് ഭീ​ക​ര​ര്‍​ക്ക് നു​ഴ​ഞ്ഞു ക​യ​റാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്ക​യാ​ണ് പാ​ക്കി​സ്ഥാ​നെ​ന്ന് ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സ​വും ആ​രോ​പി​ച്ചി​രു​ന്നു.
നെതർലൻഡ്സ്:  ഗായിക ലാന ഡെൽ റേ അസുഖത്തെ തുടർന്ന് തന്റെ യൂറോപ്യൻ, യുകെ പര്യടനം റദ്ദാക്കി. തന്റെ ശബ്ദം തീർത്തും നഷ്ടപ്പെട്ടുവെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം ജോലിയിൽ നിന്ന് നാല് ആഴ്ച അവധി എടുത്ത് മാറി നിൽക്കുന്നതായും 34 കാരിയായ ലാന ഡെൽ റേ വെളിപ്പെടുത്തി. നാളെ നെതർലാന്റിൽ ആരംഭിച്ച് മാർച്ച് 3 ന് ജർമ്മനിയിൽ സമാപിക്കാൻ ഇരിക്കുവായിരുന്നു പര്യടനം.
ബാംഗ്ലൂർ:പൗരത്വ നിയമ ഭേതഗതിക്കെതിരെ ബംഗളുരുവിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പാകിസ്ഥാൻ മുദ്രാവാക്യം വിളിച്ച പെൺകുട്ടിക്കെതിരെ വിമർശനവുമായി യെദിയൂരപ്പ. പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധമുണ്ടെന്നും , ഇത്തരം പ്രസ്താവനകള്‍ നടത്തിയതിന് പെണ്‍കുട്ടി ശിക്ഷിക്കപ്പെടുമെന്നും യെദിയൂരപ്പ പറഞ്ഞു. പെണ്‍കുട്ടിക്കെതിരെ രാജ്യദ്രോഹ കുറ്റവും ചുമത്തിയിട്ടുണ്ട്.  അമൂല്യ എന്ന പെണ്‍കുട്ടിയാണ് മൈക്ക് കൈയിലെടുത്ത് പാക്കിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയും മറ്റുള്ളവരോട് അത് ഏറ്റുവിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്. 
അർജന്‍റീന: മുൻ റയൽ മാഡ്രിഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ബാഴ്‌സലോണയുടെ ലയണൽ മെസ്സി. “ഞങ്ങൾ ഒരുമിച്ച് കളിച്ചാൽ താൻ പന്ത് കൈമാറുന്നത് അദ്ദേഹത്തിനാവുമെന്ന് മെസ്സി. ക്രിസ്റ്റ്യാനോ റൊണാൾഡോ സ്‌കോർ ചെയ്യുന്നത് സർവ സാധാരണമാണ്, അദ്ദേഹംഒരു നല്ല സ്‌ട്രൈക്കറാണ്. ഒരു സ്‌ട്രൈക്കർ എന്ന നിലയിൽ അദ്ദേഹത്തിന് നിരവധി ഗുണങ്ങളുണ്ട്, റൊണാൾഡോയ്ക്ക്  ലഭിക്കുന്ന ഏറ്റവും ചെറിയ അവസരത്തിൽ പോലും അദ്ദേഹം സ്കോർ ചെയ്യുമെന്നും മെസ്സി.  
പഞ്ചാബ്: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണവുമായി കന്യാസ്ത്രി രംഗത്ത് ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയാണ് ലൈംഗികാരോപണവുമായി രംഗത്ത് വന്നത്.മഠത്തില്‍വെച്ച് ബിഷപ്പ് കടന്നുപിടിച്ചെന്നും, വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്നും ആരോപണത്തിലുണ്ട്.