24 C
Kochi
Monday, September 27, 2021

Daily Archives: 20th February 2020

ഒമാൻ: ഒമ്പതാമത്  അ​ല്‍ മൗ​ജ്​ മ​സ്​​ക​ത്ത്​ മാ​ര​ത്ത​ണ്‍ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും. ലോ​ക​ത്തിന്റെ  വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​ വി​വി​ധ പ്രാ​യ പ​രി​ധി​ക​ളി​ലു​ള്ള പ​തി​നാ​യി​ര​ത്തി​ല​ധി​കം ഓ​ട്ട​ക്കാ​ര്‍ പ​ങ്കെ​ടു​ക്കും. മു​ന്‍ ബ്രി​ട്ടീ​ഷ്​ ഒളിമ്പ്യനും വ​നി​ത മാ​ര​ത്ത​ണി​ലെ ലോ​ക റെ​ക്കോ​ഡ്​ ഉ​ട​മ​യു​മാ​യ പൗ​ള റാ​ഡ്​​ക്ലി​ഫ്​ ആ​ണ്​ ഈ ​വ​ര്‍​ഷ​ത്തെ​യും മാ​രത്തനിന്റെ ആ​ഗോ​ള അം​ബാ​സ​ഡ​ര്‍. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ദേ​ശീ​യ ക്യാമ്പയിന്റെ ഭാ​ഗ​മാ​യി ആ​റ്​ ഒ​മാ​നി കാ​യി​ക​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം ഇ​വ​ര്‍ ഓടു​ക​യും ചെ​യ്യും
യുഎഇ: മരുന്നുകളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ച്‌ യുഎഇ ആരോഗ്യ മന്ത്രാലയം. 500 ഓളം മരുന്നുകളുടെ വില 74 ശതമാനം വരെ ഇതോടെ കുറയും. ആരോഗ്യ മന്ത്രി അബ്ദുള്‍ റഹ്മാന്‍ അല്‍ ഒവാസിസ് ആണ് രോഗികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമെടുത്തത്.പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ക്കാണ് ഇളവ്. 97 പ്രധാനപ്പെട്ട മരുന്ന് കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 
 ഒമാൻ: വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 282 തടവുകാരെ മോചിപ്പിക്കും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മോചനം. മോചിതരാവുന്നവരില്‍ 123 പേര്‍ പ്രവാസികളാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു
അബുദാബി: അബുദാബിയിലെ ട്രാഫിക് പിഴകള്‍ക്ക് 35 ശതമാനം ഇളവ് നല്‍കി . 2019 ഡിസംബര്‍ 22 മുതല്‍ 2020 ഡിസംബര്‍ 22 വരെയുള്ള കാലയളവില്‍ ചുമത്തിയ പിഴകളിലാണ് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത് .പിഴ ലഭിച്ച്‌ 60 ദിവസത്തിനകം അടക്കുന്നവയ്ക്ക് മാത്രമായിരിക്കും 35 ശതമാനം ഇളവ് ലഭിക്കുക. എന്നാല്‍, അത്യന്തം അപകടകരമായ നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല
ന്യൂഡൽഹി: അ​മി​ത്ഷാ​യു​ടെ അ​രു​ണാ​ച​ല്‍പ്ര​ദേ​ശ് സ​ന്ദ​ര്‍​ശ​ന​ത്തെ രൂക്ഷമായി വി​മ​ര്‍​ശി​ച്ച്‌ ചൈ​ന രം​ഗ​ത്തെ​ത്തി. വിഷയത്തില്‍ രാ​ഷ്ടീ​യ​മാ​യ പ​ര​സ്പ​ര വി​ശ്വാ​സ​ത്തെ ഇ​ന്ത്യ അ​ട്ടി​മ​റി​ച്ചു​വെ​ന്ന് ചൈ​ന ആരോപിച്ചു .അ​രു​ണാ​ച​ല്‍പ്ര​ദേ​ശ് ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ചൈ​ന ഒ​രി​ക്ക​ലും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​തി​ര്‍​ത്തി ത​ര്‍​ക്കത്തിന് ആക്കം കൂട്ടാനേ സ​ഹാ​യി​ക്കൂ​വെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​റി​യിച്ചു. 
ന്യൂഡൽഹി: ഡൊണാൾഡ് ട്രംപിന്റെ  ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 2200ലധികം ബസുകള്‍ ഗുജറാത്തില്‍ നിരത്തിലിറക്കും. 400 ബസുകള്‍ രാജ്‌കോട്ട് നഗരത്തില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക. 30000ത്തിലധികം ആളുകള്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. എല്ലാ ബസുകളും ജിപിഎസ് ശൃംഖല നിരീക്ഷണത്തിലായിരിക്കും.
 തിരുവനന്തപുരം: പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എല്ലാ ഫയലുകളും ഉടന്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. അതേസമയം കാണാതായ വെടിയുണ്ടകളുടെ കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന് കേസ് പരിഗണിക്കവെ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത തയാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.  
തിരുവനന്തപുരം: കോയമ്പത്തൂർ അവിനാശിനി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സർക്കാർ.അടിയന്തരമായി രണ്ട്  ലക്ഷം രൂപ നൽകുമെന്നും ബാക്കി തുക ഒരു മാസത്തിനുള്ളിൽ നൽകുമെന്നുമാണ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചത്. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രാ​യ ഗി​രീ​ഷി​ന്‍റെ​യും ബൈ​ജു​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന് 30 ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.മരിച്ചവരിൽ 16 മലയാളികൾ ആണുള്ളത്.
ന്യൂഡൽഹി: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ  വൈദ്യസഹായം തേടി കോടതിയെ സമീപിച്ചു. തിഹാര്‍ ജയിലില്‍വെച്ച്‌ തല ചുമരിലിടിപ്പിച്ച്‌ പരിക്കേറ്റതിനാല്‍ എത്രയുംപെട്ടെന്ന് വൈദ്യസഹായം നല്‍കണമെന്നാണ് ആവശ്യം.വിനയ് ശര്‍മയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇയാൾക്ക് സ്വന്തം അമ്മയെ പോലും ഇപ്പോള്‍ തിരിച്ചറിയാനാകുന്നില്ലെന്നും അഭിഭാഷകൻ അറിയിച്ചു.  കേസില്‍ ഇനി ശനിയാഴ്ച വാദം കേള്‍ക്കും.പ്രതികളെ മാര്‍ച്ച്‌ മൂന്നിന് തൂക്കിലേറ്റാനാണ് തീരുമാനം.
ന്യൂഡൽഹി:  പൗരത്വ നിയമ ഭേതഗതിക്കെതിരെ  സമരം ചെയ്യുന്ന ഷാഹീൻബാഗ് സമരക്കാരുമായി  മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ചർച്ചക്കില്ലെന്ന്  സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി. സ്ഥലത്തെത്തിയ സമിതി ചർച്ചക്ക് വിസമ്മതിച്ചു. മാധ്യമങ്ങളെ ഒഴിവാക്കിയാല്‍ ചർച്ചയ്ക്ക് തയാറാണെന്നും സമിതി അറിയിച്ചു. മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, ശാന്തന രാമചന്ദ്രൻ എന്നിവരെയാണ് സമരക്കാരുമായി സംസാരിക്കാനുള്ള ഇടനിലക്കാരായി സുപ്രീംകോടതി നിയോഗിച്ചിട്ടുള്ളത്.