31 C
Kochi
Friday, September 24, 2021

Daily Archives: 17th February 2020

കൊറ്റമ്പത്തൂർ: തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് മൂന്ന് വനപാലകർ മരിച്ചു. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താത്കാലിക ജീവനക്കാരായിരുന്ന ഫോറസ്റ്റ് വാച്ചര്‍മാരായ വേലായുധന്‍, ദിവാകരന്‍, ശങ്കരന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച മുതൽ ഇവിടെ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കാട്ടുതീ അണയ്ക്കാൻ എത്തിയതായിരുന്നു ഇവർ.
ദില്ലി: പൗരത്വ നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തിനെതിരെ ബിജെപി നേതാവ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സമരം ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്ന് കാട്ടി നൽകിയ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മറുപടി നൽകും.  അനിശ്ചിത കാലത്തേക്ക് പൊതുവഴി അടച്ചിടാനാവില്ലെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. കോടതി നിര്‍ദ്ദേശിച്ചാല്‍ സമരം രാംലീലാ മൈതാനത്തേക്ക് മാറ്റാമെന്ന് അറിയിച്ചിരുന്നു.
ദില്ലി:ജമ്മു കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന യുഎൻ നിർദ്ദേശം തള്ളി ഇന്ത്യ. ജമ്മു കശ്മീർ വിഷയത്തിൽ  ആഴത്തില്‍ ബോധവാനാണെന്നും, ഇന്ത്യയ്ക്കും പാകിസ്ഥാനും താല്പര്യമാണെങ്കിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസ് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു ഇന്ത്യ. കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്നും അതങ്ങനെ തന്നെ തുടരുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.
ദില്ലി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിശാല ബെഞ്ചിലെ വാദം ഇന്ന് ആരംഭിക്കും.  ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. ശബരിമല പുനപരിശോധന ഹർജികൾ പരിഗണിച്ച അഞ്ച് അംഗ ബെഞ്ച് ഏഴ് ചോദ്യങ്ങളാണ് വിശാലബെഞ്ചിന് വിട്ടിരിക്കുന്നത്. മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട  ഭരണഘടന അവകാശങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതുൾപ്പടെയുള്ള ചോദ്യങ്ങളാണ് വിശാലബെഞ്ച് പരിഗണിക്കുക. 
ഹുബെ: ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1765 ആയി. ഹുബെ പ്രവിശ്യയിൽ മാത്രം 100 പേരാണ് ഇന്നലെ മരിച്ചത്.  എന്നാൽ, തുടർച്ചയായ മൂന്നാംദിവസവും വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും ഇത് സ്ഥിതിഗതികൾ നിയന്ത്രണത്തിലാവുന്നതിന്റെ സൂചനയാണെന്നും ചൈനീസ് ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. 
ദില്ലി: ഗ്രാമീണ മേഖലയില്‍  ബാങ്കുകൾ നൽകുന്ന കാർഷിക വായ്പ വിതരണത്തില്‍ അടുത്ത സാമ്പത്തിക വർഷം 15 ലക്ഷം കോടി രൂപയുടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇതിനായി  ബാങ്കുകൾ നൽകുന്ന വായ്പകള്‍ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.
കൊച്ചി:കരുണ സംഗീതനിശ വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിടുന്നതിൽ പ്രതികരണവുമായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്.  താൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നും അനുമതിയില്ലാതെ തന്റെ പേര്‌ രക്ഷാധികാരിയെന്ന രീതിയിൽ ഇനി ഉപയോഗിച്ചാൽ നിയമനടപടി ഉണ്ടാകുമെന്നും കാട്ടി  കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികളിലൊരാളായ ബിജിപാലിന് കളക്ടര്‍ കത്ത് നല്‍കി. സംഗീത നിശ നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പ്രകാരം ദുരിതാശ്വാനിധിയിലേക്ക് പണം കൈമാറാത്തതിനെ ചൊല്ലിയാണ്...
ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങി തെലങ്കാന സര്‍ക്കാര്‍. തെലങ്കാന മുഖ്യമന്ത്രി കെസി ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. വിമർശനങ്ങൾ ഉയർന്നാലും സിഎഎയുമായി കേന്ദ്രം മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതോടെയാണ് ഈ നീക്കം. തെലങ്കാന സർക്കാരിനെ പിന്തുണയ്ക്കുന്ന എഐഎംഐഎം പാർട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: പൊലീസ് മേധാവിക്ക് ചിലവഴിക്കാവുന്ന നവീകരണ ഫണ്ട് രണ്ട് കോടിയില്‍ നിന്നും അഞ്ച് കോടിയായി ഉയർത്തി സംസ്ഥാന സർക്കാർ. പൊലീസ് വകുപ്പിലെ അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട് വരുന്നതിന് രണ്ടാഴ്ച്ച മുൻപാണ് ഉത്തരവ് ഇറങ്ങിയത്.  പൊലീസ് നവീകരണത്തിന് കീഴിലെ പദ്ധതി ചെലവുകള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ തുടർച്ചയായുള്ള ആവശ്യപ്രകാരമാണ് ഫണ്ട് ഉയർത്തിയതെന്നാണ് റിപ്പോർട്ട്.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ അവകാശലംഘന നോട്ടീസുമായി സിപിഐ രാജ്യസഭാംഗം ബിനോയ് വിശ്വം. സ്വ​ന്തം രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന തെ​റ്റാ​യ രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ച്ച് രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് നോട്ടീസിൽ പറയുന്നത്. രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന്മേ​ലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യ്ക്കി​ടെയാണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള സ​മ​ര​ത്തി​ൽ തീ​വ്ര​വാ​ദി​ക​ളു​ണ്ടെ​ന്ന് പി​ണ​റാ​യി വിജയനും സമ്മതിച്ചിട്ടുണ്ടെന്ന വിവാദ പരാമർശം പ്രധാനമന്ത്രി നടത്തിയത്.