31 C
Kochi
Friday, September 24, 2021

Daily Archives: 17th February 2020

സ്വർണം ഗ്രാമിന് ഒരു രൂപ കൂടി 4077 രൂപയായി. പവന് 32,616 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം. പെട്രോളിന് 12 പൈസ കുറഞ്ഞ് ലിറ്ററിന് 75.38 രൂപയായി. ഡീസലിന് 11 പൈസ കുറഞ്ഞ് ലിറ്ററിന് 69.71 രൂപയായി. 
പാലക്കാട്: സംസ്ഥാനത്തെ ആദ്യ എസ്‌കലേറ്റർ നിർമ്മാണ ഫാക്ടറിയുമായി 2എം ഹോൾഡിങ്‌സ്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടാണ് പതിനാലര കോടി രൂപ ചെലവിൽ  എസ്‌കലേറ്റർ ഫാക്‌ടറി നിർമ്മിക്കുന്നത്. വർഷം തോറും 2000 എലിവേറ്ററുകളും 500  എസ്കലേറ്ററുകളും നിർമിക്കാൻ ലക്ഷ്യമിടുന്ന യൂണിറ്റ് ആറ് മാസത്തിനകം പ്രവർത്തനമാരംഭിക്കുമെന്ന് ഡയറക്ടർ നൂറുൾ അമീൻ പറഞ്ഞു. 
മുംബൈ: ഇന്ത്യൻ സർവീസുകൾ 15 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവെയ്‌സ്. ഇതിന്റെ പ്രാരംഭമായി മെയിലെ യാത്രാത്തിരക്ക് മുന്നിൽകണ്ട് 158 സീറ്റുകൾ അധികമായി ലഭ്യമാക്കാനും തീരുമാനിച്ചു. യുണൈറ്റഡ് അറബ് എമറൈറ്റ്സിന്റെ ദേശീയ എയർലൈനായ ഇത്തിഹാദിന്  ഈ സമയം ചെന്നൈയിൽ നിന്ന് ആഴ്ചതോറും 21 ഫ്‌ളൈറ്റുകളും തിരുവനന്തപുരത്ത് നിന്നും 14 ഫ്‌ളൈറ്റുകളും ഉണ്ടായിരിക്കും. 
2021-ഓടെ കേരളത്തിലെ ഐടി മേഖലയിൽ 85,000 പേർക്ക് അധികമായി തൊഴിൽ ലഭിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വ്യവസായ മേഖലയിൽ ടൂറിസം കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത് ഐടി മേഖലയാണെന്നും ലോകത്തിലെ പ്രമുഖ ഇലക്ട്രോണിക് കമ്പനികൾ കേരളത്തിൽ നിക്ഷേപ താൽപ്പര്യം പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.  
കാസർഗോഡ്: കേരള സ്റ്റാര്‍ട്ടപ് മിഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും ചേർന്ന് സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് ഫെബ്രവരി 27 മുതല്‍ മാര്‍ച്ച് 2 വരെ നടക്കും. കാസര്‍കോട്ടെ സി.പി.സി.ആര്‍.ഐ കാമ്പസില്‍ വെച്ച്  ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയായി വളര്‍ത്താന്‍ ലക്ഷ്യമിടുന്ന മൂന്ന് പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കാർഷിക രംഗത്തെ സാങ്കേതിക പരിചയപ്പെടുത്താൻ  'ഡ്രീം ബിഗ് കല്പ' എന്ന പേരില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.
കൽക്കട്ട: ഉപാധികളില്ലാത്ത ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് റിസർവ് ബാങ്കിനോട് കൽക്കട്ട ഹൈക്കോടതി ആവശ്യപ്പെട്ടു. പേയ്മെൻ്റ് നൽകാത്ത ബാങ്കിൻ്റെ നടപടി ചോദ്യം ചെയ്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഫയല്‍ ചെയ്ത ക്രോസ് ഒബ്ജക്ഷന്‍ തീർപ്പാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ദില്ലി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിൽ 'മിനി' വ്യാപാര ഇടപാടുകൾ ചർച്ച ചെയ്‌തേക്കുമെന്ന് സൂചന.  ഉരുക്ക്, അലുമിനിയം ഉൽ‌പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന തീരുവ, കാർഷിക, ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങൾ, എഞ്ചിനീയറിംഗ്, തുടങ്ങിയവയുടെ കീഴിലുള്ള  ആഭ്യന്തര ഉൽ‌പന്നങ്ങളിലേക്ക് കയറ്റുമതി ആനുകൂല്യങ്ങൾ പുനരാരംഭിക്കുക എന്നീ കാര്യങ്ങൾ ഇന്ത്യ ആവിശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ ടു-വേ കൊമേഴ്‌സ് പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാര പാക്കേജുകളും ചർച്ച ചെയ്‌തേക്കും.
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതിയായ എസ്ഐ കെഎ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്ന് കൊച്ചി സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ സിബിഐയുടെ ആദ്യ അറസ്റ്റാണിത്. സാബുവിനെ ഇന്ന് കൊച്ചി സിജെഎം കോടതിയിൽ ഹാജരാക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂവുടമകളുടെ ആധാര വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ ഉത്തരവ്.  ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെയൊക്കെ, എത്ര അളവില്‍, ഭൂമിയുണ്ടെന്ന കൃത്യമായ വിവരം സര്‍ക്കാരിനു ലഭിക്കും. സംസ്ഥാനത്തെ എല്ലാ പൗരൻമാര്‍ക്കും ആധാർ അധിഷ്ഠിത യൂണീക്ക് തണ്ടപ്പേർ നടപ്പിലാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. എന്നാൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രകാരം, സർക്കാർ ആനുകൂല്യങ്ങൾക്കും സബ്സിഡികൾക്കും അല്ലാതെ ആധാർ നിർബന്ധമാക്കാൻ പാടില്ല എന്നതാണ് നിയമം.
#ദിനസരികള്‍ 1036   ഗോവിന്ദനെക്കുറിച്ച് എഴുതുന്ന ഒരു ലേഖനം എം കെ സാനു തുടങ്ങുന്നത് ഇങ്ങനെയാണ്:- പ്രബുദ്ധമനസ്സുകളാണ് എം ഗോവിന്ദന്‍ എന്ന എഴുത്തുകാരനെ ആദ്യമായി ഗൌരവപൂര്‍വ്വം ശ്രദ്ധിക്കുന്നത്. അതിന് നിദാനമായതോ അന്വേഷണത്തിന്റെ ആരംഭം എന്ന ഗ്രന്ഥവുമാണ്. അതെഴുതുന്നതിനുമുമ്പുതന്നെ അദ്ദേഹം കവിതകളും കഥകളും ഉപന്യാസങ്ങളും പ്രകാശിപ്പിച്ചിരുന്നു. അവ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ പരമ്പരാഗതമായി നില നിന്നു പോന്ന ചിന്താരീതികളേയും അവയ്ക്കാധാരമായ മൂല്യസങ്കല്പങ്ങളേയും വെല്ലുവിളിക്കുന്ന ഒരു ധിഷണയുടെ ധീരശബ്ദം അന്വേഷണത്തിന്റെ ആരംഭത്തില്‍ മുഴങ്ങുന്നത് ശ്രദ്ധിക്കാതിരിക്കാന്‍...