Tue. Apr 23rd, 2024
കൊച്ചി:

വ്യവസായ വകുപ്പ് ഡയറക്ടർ കെ ബിജുവിനു നല്ലനടപ്പ് ശിക്ഷയുമായി ഹൈക്കോടതി. കോടതി ഉത്തരവുകൾ നടപ്പാക്കാത്തതിനെ തുടർന്ന് ഒരു മാസത്തിനകം നൂറ് വൃക്ഷതൈകൾ നടണമെന്നാണ് കോടതിയുടെ നിർദേശം. തൈകൾ എവിടെ നടണമെന്ന് വനംവകുപ്പിന്ന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. കാർബണേറ്റഡ് സിലിക്കേറ്റ് നിർമിക്കുന്ന എസ്എസ് കെമിക്കൽസിനു ചെറുകിട വ്യവസായ യൂണിറ്റുകൾക്കുള്ള വിൽപന നികുതി ഇളവ് അനുവദിക്കുന്നതു സംബന്ധിച്ചാണു കോടതിയിൽ തർക്കം ഉണ്ടായിരുന്നത്. ഇതേതുടർന്ന് സംസ്ഥാന തല കമ്മിറ്റിക്കു നൽകിയ അപ്പീൽ പരിഗണിച്ചു തീരുമാനമെടുക്കാൻ പലതവണ പറഞ്ഞിട്ടും നടപ്പായില്ല. കമ്പനിയുടെ അപ്പീലിൽ എന്തു നടപടിയെടുത്തു എന്നും വൃക്ഷത്തൈ നട്ടതിന്റെ  പുരോഗതിയും നാല് മാസത്തിനകം അറിയിക്കാൻ ജസ്റ്റിസ് അമിത് റാവൽ പറഞ്ഞു.