Sat. Jul 19th, 2025
ബംഗളുരു:
ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് വീഡിയോ ഉപയോഗിച്ച് പൗരത്വ നിയമ ആഹ്വാനം നടത്തിയ കർണാടക ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പോസ്റ്റ് വിവാദത്തിൽ.  മുസ്ലിം സ്ത്രീകള്‍ വോട്ട് ചെയ്യുന്നതിനായി വരി നില്‍ക്കുന്ന വീഡിയോക്കൊപ്പം ‘രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ. ദേശീയ ജനസംഖ്യ പട്ടികക്ക് ഉപകാരപ്പെടും’ എന്ന മുന്നറിയിപ്പാണ് കർണാടക ബിജെപി പങ്കുവെച്ചത്. എന്‍പിആറിന് ഒരു രേഖയും  ശേഖരിക്കില്ലെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ ഈ ട്വീറ്റ് എന്നതാണ് ശ്രദ്ധേയം. 

By Arya MR