Tue. Jul 1st, 2025
കൊച്ചി:

കൃതി രാജ്യാന്തര പുസ്തകമേളയിൽ സന്ദർശകനായി എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  വിദ്യാർഥികളെ കൃതി സന്ദർശിക്കാനും പുസ്തകങ്ങൾ വാങ്ങിപ്പിക്കാനും പ്രേരിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി അഭിനന്ദനാർഹമാണെന്ന് ഗവർണർ പറഞ്ഞു. കൃതിയുടെ മൂന്നാം പതിപ്പ് സന്ദർശിക്കാനായത് വളരെ സന്തോഷം നൽകുന്നുവെന്നും വായനയുടെ സംസ്കാരത്തെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കാൻ കൃതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു .  സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ ഗവർണറെ കാണാൻ കൊച്ചിൻ പോലീസ് ലൈബ്രറി ബാലവേദിയിലെ കുരുന്നുകളും എത്തിയിരുന്നു.