31 C
Kochi
Friday, September 17, 2021

Daily Archives: 7th February 2020

  തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷത്തെ അവസാന ധനനയം റിസേർവ് ബാക്ക് പ്രഖ്യാപിച്ചു. മുഖ്യപലിശാ നിരക്കുകൾ നിർത്തിക്കൊണ്ടാണ് ധനനയം. റിപ്പോ നിരക്ക്‌ 5.15 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 4.90 ലും നിലനിർത്തി. കഴിഞ്ഞ വർഷത്തെ ഏറ്റവും കുറഞ്ഞ റിപ്പോ നിരക്കാണ്. ഭവന,വാഹന,വ്യക്തിഗത വായ്പ്പകളുടെ പലിശനിരക്കിലും കുറവുണ്ടാവില്ല. നാണയപ്പെരുപ്പം പരിധിവിട്ടത് ചൂണ്ടിക്കാട്ടിയാണ് പലിശനിരക്ക് നിലനിർത്തിയത്. നാണയപ്പെരുപ്പം നിയന്ത്രിച്ചുകൊണ്ട് സമ്പത് വളർച്ചക്ക് അനുകൂലമായ ധനനയമാണ് പ്രഖ്യാപിച്ചതെന്ന് റിസേർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.  
ന്യൂ ഡൽഹി: രാജ്യത്ത് സര്‍വീസ് മേഖല വളര്‍ച്ച പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. മാന്ദ്യത്തിനിടയിലും സര്‍വീസ് മേഖല റെക്കോര്‍ഡ് വളര്‍ച്ചയിലൂടെയാണ് ഇപ്പോള്‍ മുന്നേറ്റം നടത്തുന്നത്. പുതിയ തൊഴില്‍ സാധ്യത ഈ മേഖലയില്‍ വളര്‍ന്നുവരികയും, സേവന മേഖലയിലെ ബിസിനസ് രംഗം കൂടുതല്‍ വളര്‍ച്ചയിലേക്കെത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.  സേവന മേഖല ജനുവരി മാസത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തി. ഏഴ് വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണത്.
ന്യൂ ഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സമീപ ഭാവിയിൽ “ആയിരക്കണക്കിന് എഞ്ചിനീയർമാരെ” നിയമിക്കുമെന്ന് ഫ്രഞ്ച് പ്രതിരോധ, എഞ്ചിനീയറിംഗ് ഭീമനായ തേൽസ് പറഞ്ഞു. ഇന്ത്യ ഉത്തരവിട്ട റാഫേൽ യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള ഫ്രഞ്ച് സൈനിക പ്ലാറ്റ്ഫോമുകളിൽ വലിയൊരു പങ്ക് വഹിക്കുന്ന കമ്പനിക്ക് നിലവിൽ ഇന്ത്യയിൽ 1,600 ജീവനക്കാരുണ്ട്. ആഗോള വിതരണ ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്ന 4,000 എഞ്ചിനീയർമാരെ ഉൾപ്പെടുത്താനാണ് പദ്ധതിയെന്ന് തെൽസ് സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്...
 തിരുവനന്തപുരം: കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയുടെ വികസനത്തിന് ബജറ്റിൽ 6000 കോടി രൂപ. കൊച്ചിയുടെ വികസന പ്രവർത്തനങ്ങൾക്കായി വമ്പൻ പ്രഖ്യാപനങ്ങൾ ആണ് ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്  നടത്തിയത്. പരിസ്ഥിതി സൗഹൃദ നഗര ഗതാഗത സംവിധാനം കൊച്ചിയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി 25 രൂപക്ക് ഊണ് ലഭ്യമാക്കാൻ നടപടി എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
തിരുവനന്തപുരം: സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി കേരള ഫിനാൻഷ്യൽ കോർപറേഷനും കെഎസ്ഐഡിസിയും   കൊളാറ്ററല്‍ ഗ്യാരണ്ടിയില്ലാതെ വായ്പ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ അറിയിച്ചു. 2020 -21 ല്‍ പുതിയ തൊഴില്‍ ദായകര്‍ക്ക് പിഎഫ് അടവിന് ഒരു മാസത്തെ ശമ്പളം സബ്സിഡിയായി നല്‍കും. സംസ്ഥാനം കൂടുതല്‍ നിക്ഷേപ സൗഹൃദമായി സ്വകാര്യ കമ്പനികള്‍ക്ക് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ സൗകര്യമൊരുക്കും. ഐടി മേഖലയില്‍ 89000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും.
തിരുവനന്തപുരം: നവംബർ മുതൽ സിഎഫ്എൽ, ഫിലമെന്റ് ബൾബുകളുടെ വിൽപ്പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ബജറ്റിൽ ഊർജമേഖലയിൽ അടങ്കൽ ആയിരത്തി എഴുന്നൂറ്റി അറുപത് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൊച്ചി മെട്രോക്ക് പുതിയ രണ്ട് ലൈനുകൾ കൂടി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വിതരണത്തിലെ അപാകതകൾ വേഗത്തിൽ പരിഹരിക്കുമെന്നും രണ്ടരക്കോടി എൽഇഡി ബൾബുകൾ കേരളത്തിൽ വിതരണം ചെയ്യുമെന്നും അറിയിച്ചു. 2020 വരെയുള്ള ആവശ്യം പുറത്തു നിന്ന് വൈദ്യുതി വാങ്ങി പരിഹരിക്കും. കൂടാതെ...
 തിരുവനന്തപുരം: കിഫ്‌ബി നിക്ഷേപം സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയെന്ന് തോമസ് ഐസക്. ബജറ്റ് അവതരണത്തിനിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്‌ബി സംസ്ഥാനത്തിന്റെ വികസനത്തെ സ്വാധീനിച്ചുവെന്നും കേന്ദ്ര സർക്കാരിന്റെ അറുപിന്തിരിപ്പൻ നയത്തിന്റെ പശ്ചാത്തലത്തിലാണ് ബജറ്റിന് പുറത്തു കിഫ്‌ബി വഴി അൻപതിനായിരം കോടി രൂപ വായ്പ്പയെടുത്തു കേരളത്തിൽ മുതൽമുടക്കാൻ  തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. 675 പ്രൊജെക്ടുകളിലായി മുപ്പത്തി അയ്യായിരത്തി ഇരുന്നൂറ്റി അറുപത്തി എട്ട് കോടി പദ്ധതികൾക്ക് കിഫ്‌ബി അംഗീകാരം നൽകി. 2020 -2021 ൽ...
 തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2020 ലെ ബജറ്റിൽ എല്ലാ ക്ഷേമ പെൻഷനും വർധിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്. 100 രൂപ വീതമാണ് ക്ഷേമ പെൻഷനുകൾ കൂട്ടിയത്. 2020–21 ഒരു ലക്ഷം വീടും ഫ്ലാറ്റും നിർമിക്കും ഗ്രാമീണ റോഡുകൾക്ക് 1000 കോടി രൂപയും പൊതുമരാമത്ത് പ്രവൃത്തികൾക്ക് 1102 കോടി രൂപയും വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകൾ കൂടി നൽകുമെന്നും മന്ത്രി. ആലപ്പുഴയിൽ ഓങ്കോളജി പാർക്ക് നിർമിക്കും, മെഡിക്കൽ സർവീസസ് കോർപറേഷന് അൻപത്...
 തിരുവനന്തപുരം:കേന്ദ്രം പ്രവാസികളെ മാറ്റി നിർത്തിയപ്പോൾ അവരെ ചേര്‍ത്ത് പിടിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്. പ്രവാസി ക്ഷേമ നിധിക്ക് ബജറ്റില്‍ 90 കോടി രൂപ അനുവദിച്ചു. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ സുപ്രധാന ഘടകമാണ് പ്രവാസികള്‍. അറുപത് വയസ്സിന് മേലെ പ്രായമുളള അംഗങ്ങള്‍ക്ക് പെന്‍ഷന്‍, രോഗമോ അപകമോ മൂലം സ്ഥിരമായ അവശത ഉണ്ടായാല്‍ അവശത പെന്‍ഷന്‍, രോഗബാധിതരായ അംഗങ്ങളുടെ ചികിത്സയാക്കായി ധനസഹായം, വിവാഹ ധനസഹായം, പഠന സഹായം തുടങ്ങിയ നിരവധി പദ്ധതികളാണ്...
തിരുവനന്തപുരം: പ്രതിഷേധങ്ങളെ മറികടന്ന് കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തികൊണ്ടാണ്  പിണറായി സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് അവതരണം ആരംഭിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ കേരളം മാതൃകയാണെന്ന് ധനമന്ത്രി തോമസ് ഐസക്  അഭിപ്രായപ്പെട്ടു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ബജറ്റിനു മുന്നോടിയായി തോമസ് ഐസക്ക് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. പൗരത്വ പ്രക്ഷോഭത്തിലെ യുവസാന്നിധ്യത്തെയും അദ്ദേഹം പരാമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫും യുഡിഎഫും യോജിച്ച്‌ സമരം ചെയ്തതും സിഎഎയ്ക്കെതിരെ...