Fri. Apr 26th, 2024
തിരുവനന്തപുരം:

നവംബർ മുതൽ സിഎഫ്എൽ, ഫിലമെന്റ് ബൾബുകളുടെ വിൽപ്പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ബജറ്റിൽ ഊർജമേഖലയിൽ അടങ്കൽ ആയിരത്തി എഴുന്നൂറ്റി അറുപത് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൊച്ചി മെട്രോക്ക് പുതിയ രണ്ട് ലൈനുകൾ കൂടി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വിതരണത്തിലെ അപാകതകൾ വേഗത്തിൽ പരിഹരിക്കുമെന്നും രണ്ടരക്കോടി എൽഇഡി ബൾബുകൾ കേരളത്തിൽ വിതരണം ചെയ്യുമെന്നും അറിയിച്ചു. 2020 വരെയുള്ള ആവശ്യം പുറത്തു നിന്ന് വൈദ്യുതി വാങ്ങി പരിഹരിക്കും. കൂടാതെ 2020 -2021 ൽ സൗരോർജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്