Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

കൊ​റോ​ണ വൈ​റ​സ്ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൈ​ന​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി എ​യ​ര്‍​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഇ​ന്ന് ചൈ​ന​യി​ലേ​ക്ക് അ​യ​ക്കും. ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം വു​ഹാ​നി​ലേ​ക്കാ​ണ് പോ​കു​ക. ഇ​തി​നാ​യി മും​ബൈ​യി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് എ​യ​ര്‍​ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം എ​ത്തി​ച്ചു. 16 ജീ​വ​ന​ക്കാ​രു​മാ​യി​ട്ടാ​ണ് വി​മാ​നം വു​ഹാ​നി​ലേ​ക്ക് പ​റ​ക്കു​ന്ന​ത്. ര​ണ്ട് ഡോ​ക്ട​ര്‍​മാ​രു​ള്‍​പ്പെ​ട്ട മെ​ഡി​ക്ക​ല്‍ സം​ഘ​വും വി​മാ​ന​ത്തി​ലു​ണ്ടാ​കും. വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം 600 ഇ​ന്ത്യ​ക്കാ​ര്‍ ഇ​തു​വ​രെ ബെ​യ്ജിം​ഗി​ലെ ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

By Arya MR