Mon. Dec 23rd, 2024
തൃശൂർ:

മണ്ണുത്തിയിൽ, യുവതിയെ ആർഎസ്എസ് പ്രവർത്തകൻ മർദ്ദിച്ചു. രാവിലെ നടക്കാനിറങ്ങിയ   ജമീലയെ അയല്‍ക്കാരന്‍ കൂടിയായ ബാബുട്ടൻ എന്നയാൾ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. മുടിയിൽ പിടിച്ചു വലിച്ചു നിലത്തിട്ടു ചവിട്ടുകയും വഴിയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തു.

“നിങ്ങൾ ഈ നാട്ടിൽ നിൽക്കേണ്ടവരല്ല, നിങ്ങൾക്കിവിടെ നാടും വീടും ഇല്ല, നിങ്ങൾ ഈ നാട് വിട്ടുപോകേണ്ടവരാണ്” എന്ന് ആക്രോശിച്ചുകൊണ്ടാണ് ബാബുട്ടൻ ജമീലയെ മർദ്ദിച്ചത്. ഇന്നു രാവിലെ  മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥികൾക്കു നേരെയും ഇതേ രീതിയിൽ ഇയാൾ ആക്രോശിച്ചിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളെ മാനസിക രോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ഇതിനെത്തുടർന്ന് വൻ  
പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.