Thu. Apr 25th, 2024
ന്യൂ ഡൽഹി:

ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിൽ കാലതാമസം ഉണ്ടാകുമെന്നു ഇന്ത്യയിലെ സ്മാർട്ട് ഫോൺ, ഉപഭോക്ത്യ ഇലക്ട്രോണിക്സ് കമ്പനികൾ അറിയിച്ചു. ടിവികളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ 75 ശതമാനവും മൊബൈൽ ഫോണുകളുടെ 85 ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എയർ കണ്ടിഷണർ കംപ്പ്രെസ്സുകൾ ,വാഷിംഗ് മെഷീൻ മോട്ടറുകൾ എന്നിവയും ചൈനയിൽ നിന്നാണ്. ഇന്ത്യയിൽ ഇവയുടെ വില വർദ്ധനക്കും സാധ്യതയുണ്ട്. കൊറോണ വൈറസ് ബാധിച് ഇതുവരെ 170 ലധികം ആളുകളാണ് മരണപ്പെട്ടത്. 7000 ത്തിൽ അധികം ആളുകൾക്ക് വൈറസ് ബാധ സ്ഥിതീകരിച്ചിട്ടുണ്ട്.ചൈനയിലെ വ്യവസായ പ്രവർത്തനങ്ങൾ നിർത്തി വെച്ചിരിക്കുകയാണ്.