Mon. Dec 23rd, 2024
തിരുവനന്തപുരം:

നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ വായിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, സര്‍ക്കാരുമായുളള പോര് മുറുക്കി ഗവര്‍ണര്‍. പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് ആവര്‍ത്തിച്ചു.  നയപ്രഖ്യാപനത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച്‌ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്താനാവില്ല എന്നതാണ് ഗവര്‍ണറുടെ നിലപാട്. അത് വായിക്കാന്‍ നിയമപരമായി തനിക്കു ബാധ്യതയില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് വീണ്ടും അദ്ദേഹം  കത്തയച്ചിരുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ സര്‍ക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമര്‍ശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോടാണ് ഗവര്‍ണര്‍ക്ക് എതിര്‍പ്പ്. അതെ സമയം,  നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.