കൊച്ചി:
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. ഇതോടെ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്. നിരോധനം ഏര്‍പ്പെടുത്തിയതോടെ കേരളത്തില്‍ ഞണ്ടിന്റെ വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 1250 രൂപയോളം വിലയുണ്ടായിരുന്ന ഞണ്ടിന് ഇപ്പോള്‍ 200-250 രൂപയാണ് വില.ഞണ്ടിന് പുറമെ കൊഴുവ, വേളൂരി, അയല തുടങ്ങിയ മത്സ്യങ്ങളും കേരളത്തില്‍ നിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. കായലില്‍ നിന്നും ഫാമുകളില്‍നിന്നുമായി ഞണ്ട് വിലയ്‌ക്കെടുക്കുന്ന കേന്ദ്രങ്ങള്‍ കഴിഞ്ഞദിവസം മുതല്‍ വില കുറച്ചാണ് എടുക്കുന്നത്.