Fri. Apr 19th, 2024
ന്യൂഡൽഹി:

രാജ്യത്ത് ഉള്ളി ഉത്പ്പാദനം വര്‍ധിപ്പിയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഉള്ളി ഉല്‍പാദനം ഏഴ് ശതമാനം വര്‍ധിക്കും. 24.45 മില്ല്യണ്‍ ടണ്‍ ഉള്ളി ഉല്‍പാദനമുണ്ടാകുമെന്നും താമസിയാതെ വില സാധാരണ നിലയിലേക്കെത്തുമെന്നും കൃഷി മന്ത്രാലയം അറിയിച്ചു.  അതേസമയം, പച്ചക്കറി ഉല്‍പാദനം പ്രതീക്ഷിച്ച നിലയില്‍ എത്തില്ല.ബീന്‍സ്, മത്തങ്ങ, കോവയ്ക്ക എന്നിവയുടെ ഉല്‍പാദനം കുറയും. മാമ്പഴം, വാഴപ്പഴം, മുന്തിരി ഉല്‍പാദനത്തിലും കുറവുണ്ടാകും.