Thu. Jun 26th, 2025
ദില്ലി:

ഇന്ത്യയിലെ ആണവശാസ്ത്രജ്ഞരുടെയും ഐഎസ്ആര്‍ഒയുടെയും ഇമെയില്‍ ചോർന്നതായി റിപ്പോർട്ട്. ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍, ഐഎസ്ആര്‍ഒ, വിദേശ കാര്യ മന്ത്രാലയം തുടങ്ങിയ തന്ത്രപ്രധാന വകുപ്പുകൾ ഉൾപ്പെടെ മൂവായിരത്തോളം സര്‍ക്കാര്‍ ഇമെയില്‍ ഐഡികൾ ചോർന്നതായാണ് ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നത്. വിവരങ്ങള്‍ ചോര്‍ത്തിയത് ഇന്ത്യക്ക് പുറത്തുള്ളവരാണോ അല്ലയോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

By Athira Sreekumar

Digital Journalist at Woke Malayalam