Mon. Dec 23rd, 2024

ദേശീയ പൗരത്വ ഭേതഗതിയ്‌ക്കെതിരെ എൽഡിഎഫ് ഇന്ന് കാസർകോട് മുതൽ കളിയിക്കാവിള വരെ മനുഷ്യശൃംഘല തീർക്കും. ഭരണഘടനാ സംരക്ഷണം ഉയർത്തിയുള്ള പ്രതിഷേധ ചടങ്ങിൽ എഴുപത് ലക്ഷം പേർ പങ്കെടുക്കുമെന്ന് സിപിഎം അവകാശപ്പെട്ടു. കാസർകോട് എസ് രാമചന്ദ്രൻ പിള്ള മനുഷ്യശൃംഘലയിലെ ആദ്യ കണ്ണിയാകും. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ പിണറായി വിജയനും കാനം രാജേന്ദ്രനും ശൃംഖലയിൽ അണിചേരുമ്പോൾ കളിയിക്കാവിളയിൽ എംഎ ബേബി ശൃംഖലയിൽ അവസാന കണ്ണിയാകും. ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് അണിചേരണമെന്ന് സിപിഎം ആഹ്വാനം ചെയ്തു.

By Athira Sreekumar

Digital Journalist at Woke Malayalam