Mon. Dec 23rd, 2024
മുംബൈ

 

കേന്ദ്രസര്‍ക്കാരിന്റെ പൌരത്വ നിയമഭേദഗതിയെയും ദേശീയ പൌരത്വ രജിസ്റ്ററിനെയും പിന്തുണച്ച്‌ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. ബംഗ്ലാദേശികളെയും പാകിസ്താനികളെയും പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പൌരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നാണ് രാജ് താക്കറെ വ്യക്തമാക്കിയത്. മുംബൈ ഗുഡ്ഗാവിലെ മഹാ അധിവേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴാണ് താക്കറെ ബിജെപിയിലേക്ക് കൂടുതല്‍ അടുക്കുന്നതിന്റെ സൂചന നല്‍കിയത്. ഭേദഗതി വരുത്തിയ പൌരത്വ നിയമത്തെ പിന്തുണച്ചുകൊണ്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സഭ റാലി സംഘടിപ്പിക്കുമെന്നും താക്കറെ വ്യക്തമാക്കി