Sat. Jan 18th, 2025
ഉത്തർ പ്രദേശ്:

 
രാജ്യത്തെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനായി ദമ്പതികൾക്ക് രണ്ട് കുട്ടികൾ മാത്രം എന്ന നിയമം രാജ്യത്ത് കൊണ്ടുവരണമെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭ​ഗവത്. ജനസംഖ്യ നിയന്ത്രണം  രാജ്യവികസനത്തിന് അനിവാ​ര്യമാണെന്നും എന്നാൽ അന്തിമ തീരുമാനം സർക്കാരിന്റേതാണെന്നും അദ്ദേഹം അദ്ദേഹം വ്യക്തമാക്കി. യുപിയിലെ മുറാദാബാദിൽ ആർഎസ്എസ് നേതാക്കളുമായി സംവദിക്കവെയാണ് സംഘടനയുടെ അടുത്ത അജണ്ടയെ കുറിച്ച് ഭാഗവത് സൂചിപ്പിച്ചത്.