Tue. Jul 1st, 2025
മലപ്പുറം:

കേരള ഗവർണർ ദൈവത്തിനും മുകളിലാണെന്നു സ്വയം ധരിക്കരുതെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ എംപി. രാജ്യത്തെ നിയമം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ബാധകമാണെന്നും കാബിനറ്റ് തീരുമാനം അനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കേണ്ടതെന്നും  കപിൽ സിബൽ പറഞ്ഞു. ഭരണഘടന വായിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും സിബൽ കൂട്ടിച്ചേർത്തു. പട്ടിക്കാട് ജാമിഅഃ നൂരിയ്യയിൽ സന്നദ് ദാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.