സീതാറാം യെച്ചൂരി Screen grabs,copyrights:deccanchronicle
Reading Time: < 1 minute
ന്യൂഡൽഹി

 

പൗരത്വ ഭേദഗതിക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതനിരപേക്ഷ ഇന്ത്യയ്ക്കായുള്ള പോരാട്ടമാണിതെന്നും, ഈ പോരാട്ടത്തിൽ ദേശീയതലത്തിൽ കോൺഗ്രസ്സും, ഇടതുപക്ഷവും ഒന്നിച്ച പോലെ കേരളത്തിലും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എൽഡിഎഫുമായി യോജിച്ചുള്ള സമരത്തിന് തയാറല്ലെന്ന് കോൺഗ്രസ് തീരുമാനം എടുത്തിരുന്നു. ഭരണഘടനയെയും, റിപ്പബ്ലിക്കിനെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾ മാറ്റിവെക്കണമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. രാജ്യത്തെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങളിൽ പ്രക്ഷോഭകർ ഇരകളാകുന്ന സാഹചര്യമാണ് കണ്ടു വരുന്നത്. ജാമിയ മിലിയ ക്യാമ്പസ്സിൽ ഉണ്ടായ ആക്രമണവും, ജെഎൻയുവിൽ വിദ്യാർത്ഥികൾക്കെതിരെ ഉണ്ടായ ആക്രമണവും ഇതിന് ഉദാഹരണമാണ്.

Advertisement