Screen-grab, Copyrights: Public Radio International
Reading Time: 3 minutes
ന്യൂഡൽഹി:

 
പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ രാജ്യമെങ്ങും, ലോകമെങ്ങും, നടന്നുകൊണ്ടിരിക്കുമ്പോൾ മോദിക്കെതിരെ, മറ്റു നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ഒരു സ്ത്രീ സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമത്തിൽ വൈറലാവുകയാണ്. അതിൽ നിന്ന് അല്പം:-

സർ, നടപ്പിലാക്കുന്നതുകൊണ്ടുമാത്രം ഒന്നും സംഭവിക്കില്ല. പ്രതിനിധികളെ നമ്മളാണ് തിരഞ്ഞെടുക്കുന്നത്. നമ്മൾ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നു. ഇവർ ഒരുതരത്തിൽ നമ്മുടെ ജോലിക്കാരാണ്. 132 കോടി ജനങ്ങൾക്ക് പാർലമെന്റിൽ കയറാൻ പറ്റില്ല. അതുകൊണ്ടാണ് നമ്മൾ ഇത്തരക്കാരെ തിരഞ്ഞെടുക്കുന്നത്.

ഇതിൽ നമ്മുടെ സ്വന്തം നേതാവോ മറ്റുള്ളവരോ ആവട്ടെ, എല്ലാവരും ഒരുപോലെയാണ്. ഇവരൊക്കെ നമ്മെ വിറ്റുതിന്നു. 70 കൊല്ലമായിട്ട് ഞങ്ങൾ വിൽക്കപ്പെടുകയാണ്, നാം ഉറങ്ങുകയാണ്. ഇപ്പോൾ നല്ലതെന്തെങ്കിലും സംഭവിക്കും എന്നു ഞങ്ങൾ കരുതിക്കൊണ്ടിരിക്കും.

ചായ വിൽക്കുന്നയാൾ വന്നപ്പോൾ നാം വളരെ സന്തോഷിച്ചു. നമ്മുടെ കൂടെയുള്ള ഒരാൾ വന്നു. രാജകീയമായ പരിവേഷമില്ലാത്ത. പക്ഷേ പിന്നെ 30 കോടി ജനങ്ങളോടു ചോദിച്ചപ്പോൾ ആരും ചായ കുടിച്ചിട്ടേയില്ല!

പിന്നെ ഇദ്ദേഹം പറഞ്ഞു, ഞാൻ ചൌക്കീദാർ ആണെന്ന്. നാം കൂടുതൽ സന്തോഷിച്ചു. ഇദ്ദേഹം നമ്മെ സംരക്ഷിക്കും. പിന്നീട് ചിന്തിച്ചപ്പോൾ മനസ്സിലായി, ചൌക്കീദാർ ആണ്, പക്ഷേ നമ്മുടെയല്ല. ഇയാൾ അംബാനിയുടേയും അദാനിയുടേയും ചൌക്കീദാർ ആണ്.

ഇപ്പോൾ ഞങ്ങളെ നുഴഞ്ഞുകയറ്റക്കാർ എന്നു വിളിക്കുന്നു, മുസ്ലീങ്ങളെ പല പേരിലും വിളിക്കുന്നു. തന്റെ നെഞ്ച് വിരിച്ച് 56 ഇഞ്ച് കാണിക്കുന്നു. ഇയാളോടു ചോദിക്കൂ, രാജ്യത്തുള്ള സൈന്യം അവിടെ മല്ലിയില മുറിയ്ക്കുകയാണോയെന്ന്.

അതായത് അവിടെ ആ പാവങ്ങൾ കൊല്ലപ്പെടുന്നു, ആക്രമണം മുൻ‌കൂട്ടി നിശ്ചയിച്ച് പുൽ‌വാ‍മയിൽ അവരെ കൊല ചെയ്യുന്നു. പാക്കിസ്ഥാനിലെ പ്രാവുകൾക്ക് ഇവിടെ വരാൻ പറ്റില്ല, പക്ഷേ, ആർ ഡി എക്സ് വരുന്നുണ്ട്.

മോദിയോട് എന്തെങ്കിലും ചോദിച്ചുനോക്കൂ, മോദിജീ ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നത് എന്ന്? അപ്പോൾ പറയും പാക്കിസ്ഥാനിൽ മുസ്ലീം ഇതരർക്കു നേരെ അക്രമം ഉണ്ടാവുന്നു എന്ന്. ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നത് എന്നു പറയണം.

അതായത് മോദിയോട് എന്തുപറഞ്ഞാലും മോദി പാക്കിസ്ഥാനിലെ കാര്യം പറയും. അമേരിക്കയിൽ പോയിട്ട് “അടുത്ത തവണ ട്രം‌പ് സർക്കാർ…” എന്നു പറയും. എന്നാൽ ട്രം‌പിനെപ്പോലെയാവ്. അവിടെ 17 വയസ്സുള്ളവർക്ക് ജോലി കിട്ടും. എന്റെ കുടുംബാംഗങ്ങൾ മുഴുവൻ അവിടെയുണ്ട്. 40 വയസ്സാവുമ്പോൾ പെൻഷൻ കൊടുത്തു തുടങ്ങും. ഇവിടെ എന്താണുള്ളത്?

30, 40 കോടി ജനങ്ങളെ നശിപ്പിച്ചു. മുഴുവൻ യുവജനങ്ങളും നിരത്തിലാണ്. ഈ ബില്ല് നമ്മുടെ ദേശീയത തട്ടിയെടുക്കും എന്നാണ് പറയുന്നത്. പക്ഷേ പൌരത്വം തട്ടിയെടുക്കുകയല്ല. ഇതിന്റെ പിന്നിൽ വളരെ വലിയ ഗൂഢാലോചനയുണ്ട്.

35 മുസ്ലീങ്ങൾ നല്ല പഠിപ്പുള്ളവരാണ്. 20 ശതമാനം ആളുകളുടെ കയ്യിലും രേഖകളുണ്ട്. പക്ഷേ 20 കോടി ദളിതരുടെ കയ്യിൽ രേഖകളില്ല. അതുകൊണ്ട് ഇവർ മുസ്ലീങ്ങളെ വോട്ട് ബാങ്കിൽ നിന്ന് പുറത്താക്കും.

മുസ്ലീങ്ങളെ തടങ്കൽ പാളയത്തിൽ ഇടും. ഇന്ത്യയിൽ മുസ്ലീങ്ങളെ ഇടാനുള്ള അങ്ങനെയൊരു തടങ്കൽ പാളയം, ജയിൽ, ഇല്ലാതിരിക്കട്ടെ. വോട്ടുബാങ്കിൽ നിന്ന് ഞങ്ങളെ പുറത്താക്കും. 20 കോടി ദളിതരേയും പുറത്താക്കും.

ഉയർന്ന ശ്രേണിയിലുള്ളവർ, ആർ എസ് എസ്സിന്റെ ജനങ്ങൾ ഉണ്ടല്ലോ, അവർ ഞങ്ങളെ അടിമകളാക്കി ഭരിക്കും. കാരണം നോട്ടുനിരോധനത്തിന്റെ സമയത്ത് ജിയോ വിതരണം ചെയ്തു. നാം ഭ്രാന്തുള്ളവരെപ്പോലെ ജിയോ, കിട്ടി വാങ്ങൂ വാങ്ങൂ എന്നു പറഞ്ഞു. ആരും ബുദ്ധിയുപയോഗിച്ച് ജിയോയുടെ പിന്നിലെ ലോജിക് എന്താണെന്ന് ചിന്തിച്ചില്ല.

ആദ്യം അവർ എല്ലാവർക്കും ആധാർ കാർഡ് നൽകി. ഫ്രീ ആയിട്ട്. അതിനു ശേഷം നോട്ടുനിരോധനം കൊണ്ടുവന്നു. ആ ആധാർ കാർഡുകൊണ്ട് ഇവർ കള്ളപ്പണം വെളുപ്പിച്ചു. ഇന്ത്യയിലെ കള്ളപ്പണം പുറത്തുനിന്നു വന്നതല്ല. ഇവരുടെ കയ്യിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന കള്ളപ്പണമാണ് ഇവർ വെളുപ്പിച്ചത്. പക്ഷേ, അവർ അതാരോടും പറഞ്ഞില്ല. നാം ക്യൂ നിന്ന് ദുരിതം അനുഭവിച്ചുകൊണ്ടിരുന്നു.

നിങ്ങൾ അംബാനിയുടെ ചരിത്രം പരിശോധിക്കൂ. പത്തുകൊല്ലം മുമ്പ് അയാൾ എന്തായിരുന്നു? ഒന്നും ആയിരുന്നില്ല. ഇപ്പോൾ രാജ്യം മുഴുവൻ നശിച്ചപ്പോൾ അംബാനി മാത്രം എങ്ങനെ ധനികനായി? 2014 ലെ അയാളുടെ വിറ്റുവരവ് നോക്കിയാൽ അത് 2 ആയിരുന്നെങ്കിൽ ഇപ്പോൾ അത് 10 ആണ്. അദാനി 35 ശതമാനം വളർച്ച എങ്ങനെ കൈവരിച്ചു? മുഴുവൻ ഇന്ത്യയും നശിച്ചപ്പോൾ അയാൾ മരത്തിൽ നിന്ന് കുലുക്കിയിട്ടതാണോ? എവിടെ നിന്നാണ് ആ പണം വന്നത്?

ഈ മുസ്ലീങ്ങളെ ഞങ്ങൾ തിരഞ്ഞെടുത്തു. അവർ തന്നെ ഞങ്ങളെ വിറ്റു തിന്നു. ആസിഫ് മുഹമ്മദ് ഖാന്റെ സഹോദരൻ, ആരിഫ് മുഹമ്മദ് ഖാൻ കർണ്ണാടക ഗവർണ്ണറാണ്. മുത്തലാഖിന്റെ പേരിലാണ് അയാൾക്ക് സീറ്റ് കിട്ടിയത്. ഇപ്പോൾ പറയുന്നത് എൻ ആർ സി ഉണ്ടാവില്ലെന്ന്. ആദ്യം ഞങ്ങളുടെ പേര് തിരിച്ചുതരട്ടെ. മുഹമ്മദ് എന്ന പേരും വെച്ചുകൊണ്ടിരിക്കുന്നു. പേര് വെച്ചോട്ടെ. പക്ഷേ മുസ്ലീങ്ങളെ അപമാനിക്കരുത്.

ഇടയ്ക്കിടയ്ക് ഫത്‌വ നടപ്പിലാക്കും. സാനിയ മിർസയുടെ സ്കേർട്ട് ചെറുതാണ്, അമീർ ഖാൻ മുസ്ലീമല്ല എന്നൊക്കെ. തിരഞ്ഞെടുപ്പ് വരാനാവുമ്പോഴാണ് ഇത്തരം ഫത്‌വയും കൊണ്ടു വരിക. ഇവരൊക്കെ നമുക്കുവേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? ഇവരൊക്കെ നമ്മളെ വിറ്റ് മുകളിൽ എത്തി.

ഞങ്ങളുടെ പള്ളിയിലെ ഇമാം ഞങ്ങളുടെ ബഹുമാന്യവ്യക്തിയാണ്. എന്തൊരു രാജകീയ ജീവിതമാണ് അവർ ജീവിക്കുന്നത്! പെട്രോൾ പമ്പ് ഉണ്ട്. അബ്ദുള്ള അഹമ്മദ് ബുഖാരി മദ്യശാലകൾ തുറന്ന് ഇരിക്കുകയാണ്. പിന്നെ എന്തു മൌലവിയാണ് ഇയാൾ? ജുമാ മസ്‌ജിദിനെ പിൿനിക്കിനുള്ള സ്ഥലമാക്കി മാറ്റിയിരിക്കുകയാണ്. ജുമാ മസ്‌ജിദിനെ പിക്നിക് സ്ഥലമാക്കി മാറ്റിയിട്ടാണ് ബാബ്‌റി മസ്‌ജിദിന്റെ കാര്യം പറയുന്നത്. കയ്യിലുള്ള പള്ളികളെങ്കിലും നന്നായി വെച്ചുകൂടേ? അവിടെയെങ്കിലും നന്നായിട്ട് നമസ്കാരം നടത്തിക്കൂടേ?

ഇന്ത്യയിലെ, 70 വർഷമായിട്ട് ഉറങ്ങിക്കൊണ്ടിരിക്കുന്ന 132 കോടി ജനങ്ങൾ ഇപ്പോൾ ഉണർന്നിരിക്കുന്നു. മോദിജി ഇനി എന്തു വാക്സിനേഷൻ കൊണ്ടുവന്നാലും ഞങ്ങൾ ഉറങ്ങില്ല. ജനങ്ങൾ പറയുന്നു, മോദിജി ഉറങ്ങാറില്ലെന്ന്. ഞാൻ പറയുന്നു, മോദിജി, നിങ്ങൾ ഉറങ്ങൂ, ഞങ്ങൾ ഉണർന്നിരിക്കാം എന്ന്.

(തുടരും)

Advertisement