Fri. Jul 18th, 2025
സൗദി:

 
സൗദിയില്‍ പുകയില ഉത്പന്നങ്ങൾക്കും സിഗരറ്റിനും വീണ്ടും നികുതി വര്‍ദ്ധിപ്പിക്കാന്‍  ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പരിഷ്‌കരിച്ച പുകവലി വിരുദ്ധ നിയമത്തില്‍ നിയമ ലംഘകര്‍ക്കുള്ള പിഴ തുകയും ഉയര്‍ത്തി. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ തുക ഇരട്ടിയായി ചുമത്താനും പുതിയ നിയമം അനുവാദം നല്‍കുന്നുണ്ട്.

പിഴ ചുമത്തപ്പെട്ടാല്‍ അറുപത് ദിവസത്തിനകം നിയമലംഘകര്‍ക്ക് അപ്പീല്‍ നല്‍കാം. പുതിയ നിര്‍ദ്ദേശങ്ങള്‍ മന്ത്രി സഭയുടെ അനുമതിയോടെ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിലാകും.