Tue. Nov 5th, 2024
വാഷിങ്ടൺ:

 
ഇറാന്‍-അമേരിക്ക സംഘര്‍ഷം ഒഴിവാക്കാന്‍ നയനന്ത്ര നീക്കങ്ങള്‍ സജീവമാക്കുന്നതിനിടെ ഇറാനു മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. എട്ട് ഉന്നത ഉദ്യാഗസ്ഥർക്കും ഇറാനിലെ ഉരുക്കു കമ്പനികൾക്കും ഇടപാടുകൾക്കുമാണ് ഉപരോധം. ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും അമേരിക്ക ആവര്‍ത്തിച്ചു.

ഇറാനു മേൽ സൈനിക നടപടി സ്വീകരിക്കുന്നതിൽ നിന്ന് വിലക്കുന്ന യുദ്ധാധികാര പ്രമേയം യു.എസ് പ്രതിനിധി സഭ പാസാക്കിയത് ഡൊണാൾഡ് ട്രംപിന് തിരിച്ചടിയായിട്ടുണ്ട്. അതേസമയം, പ്രകോപനം ഒഴിവാക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്ര നീക്കത്തിലൂടെ പ്രശ്നപരിഹാരത്തിന് തയ്യാറാകണമെന്നാണ് ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യം.