Fri. Apr 4th, 2025

എറണാകുളം:

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളിലെ നിയമപ്രശ്‌നങ്ങളില്‍ വാദം കേള്‍ക്കാനുള്ള ഒമ്പതംഗ വിശാല ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയാണ് ശബരിമല ബഞ്ചിന്റെ അധ്യക്ഷന്‍. ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നാഗേശ്വര്‍ റാവു, എം.ശാന്തനഗൗഡര്‍, ബി.ആര്‍.ഗവായ്, എസ്.അബ്ദുള്‍ നസീര്‍, ആര്‍.സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഒന്‍പതംഗ ബെഞ്ച് ഈമാസം 13 മുതല്‍ വാദംകേള്‍ക്കും.

നേരത്തെ ശബരിമല യുവതി പ്രവേശനം പരിഗണിച്ചിരുന്ന അഞ്ചംഗ ബെഞ്ചിലെ അംഗങ്ങളായ ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ആര്‍.എഫ്.നരിമാന്‍, ഖാന്‍ വില്‍ക്കര്‍ എന്നിവര്‍ ബെഞ്ചിലില്ല

 

By Binsha Das

Digital Journalist at Woke Malayalam