Sun. Apr 6th, 2025

സിഡ്നി:

കാട്ടുതീയില്‍ ഉരുകുന്ന ഓസ്‌ട്രേലിയയില്‍ നേരിയ മഴ പെയ്തത് അല്‍പം ആശ്വാസമായി. റോഡുകളിലെ തടസ്സം നീക്കിയ അധികൃതര്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിത്തുടങ്ങി.

എന്നാല്‍, പലയിടത്തും കനത്ത പുക മൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ മുടങ്ങി. നൂറുകണക്കിനു ആളുകളാണു കുടുങ്ങിക്കിടക്കുന്നത്.

നേരിയ മഴയും കാറ്റും ലഭിച്ചെങ്കിലും വരും ദിവസങ്ങളില്‍ കാലാവസ്ഥ മോശമാകുമെന്നാണു മുന്നറിയിപ്പ്.